അജ്ഞാത തോക്കുധാരിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 19 ലക്ഷം രൂപ പ്രഖ്യാപിച്ച് സർക്കാർ

പാർപ്പിടമില്ലാത്തവര്‍ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്‌നങ്ങൾക്ക് പുറമെ അരും കൊലയാളിയുടെ അഴിഞ്ഞാട്ടം ഏറെ ഭയപ്പെടുത്തുന്നതാണ്

Update: 2022-03-14 11:59 GMT
Advertising

ന്യൂയോർക്കിലെയും വാഷിംഗ്ടണ്ണിലെയും ആളുകൾക്ക് മുന്നറിയിപ്പുമായി ന്യൂയോർക്ക്, വാഷിംഗ്ടണ്‍ മേയർമാർ. നഗരത്തിൽ രണ്ട്‌പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ കൃത്യത്തിനു പിന്നിൽ ദൃശ്യത്തിൽ കാണുന്ന തോക്ക്ധാരിയാണോ എന്ന് സംശയിക്കുന്നതായി ന്യൂയോർക്ക് മേയർ എറിക് ആഡംസും ഡിസി മേയർ മുറിയൽ ബൗസറും പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ കുറ്റകൃത്യത്തിന് ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും കാരണമാകുന്ന വിവരങ്ങൾ നൽകുന്ന ആർക്കും മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് 20 ലക്ഷം പാരിതോഷികം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രധാനമായും നഗരത്തിലെ ഉറങ്ങിക്കിടക്കുന്ന ഭവനരഹിതരായ ആളുകൾക്കാണ് മുന്നറിയിപ് നൽകിയിരിക്കുന്നത്. ഭവനരഹിതരായ ആളുകളെയാണ് ഒറ്റയാൻ തോക്കുധാരി ലക്ഷ്യമിടുന്നതെന്ന സംശയം മേയർമാർ പങ്കുവെച്ചു. അരും കൊലയാളി എന്നു വിശേഷിപ്പിച്ച തോക്കുധാരിയെ പിടുകൂടാൻ പൊലീസിനു പൂർണ പിന്തുണ നൽകുന്നതായും  അധികൃത‍‍‍‍‍ര്‍ അറിയിച്ചു.

നഗരത്തിൽ നടന്ന കുറ്റകൃത്യങ്ങളിൽ ജനങ്ങൾ ആകെ പരിഭ്രാന്തിയിലായിരിക്കുകയാണ്. ദൃശ്യത്തിൽ കണ്ട തോക്കുധാരിയെ കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. എത്ര ചെറിയ വിവരമായാലും അതിനെകുറിച്ച് അന്വേഷിക്കുമെന്നും ആഡംസിന്റെയും ബൗസറിന്റെയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

പാർപ്പിടമില്ലാത്ത താമസക്കാർ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്‌നങ്ങൾക്ക് പുറമെ പുതിയ അരും കൊലയാളിയുടെ അഴിഞ്ഞാട്ടം ഏറെ ഭയപ്പെടുത്തുന്നതാണ്. തോക്ക് അക്രമങ്ങൾ വർധിക്കുന്നത് നമ്മെയെല്ലാം ഉലച്ചിരിക്കുകയാണെന്നും പ്രതിയെ പൊലീസ് പെട്ടന്ന് തന്നെ കസ്റ്റഡിയിലെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. മാൻഹട്ടനിലെ ട്രിബേക്ക ഏരിയയിൽ 43 കാരനായ അജ്ഞാതനാണ് ഏറ്റവും അവസാനമായി വെടിയേറ്റു മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News