വൈറലായി 66 വര്‍ഷം മുന്‍പുള്ള ഫ്രിഡ്ജ്; ഇന്നത്തേതിനെക്കാള്‍ മികച്ചതെന്ന് നെറ്റിസണ്‍സ്
1956ലെ ഫ്രിഡ്ജിന്‍റെ ഒരു പരസ്യം കണ്ടാൽ ആരായാലും ഒന്ന് അതിശയിച്ചുപോകും
കാലങ്ങള്‍ കഴിയുന്തോറും സാങ്കേതിക വിദ്യയും വളരുകയാണ്. മനുഷ്യന് ഉപകാരപ്രദമാകുന്ന നിരവധി കണ്ടുപിടിത്തങ്ങള്‍...ഇപ്പോള്‍ ഒരു റഫ്രിജറേറ്ററിന്‍റെ കാര്യം തന്നെ എടുക്കൂ..എത്ര പെട്ടെന്നാണ് അതില്‍ പുതിയ മോഡലുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഡബിള്‍ ഡോര്‍ മുതല്‍ പല തരത്തിലുള്ള ഫ്രിഡ്ജുകള്‍ വിപണിയില്‍ മാറിവന്നു. 1956ലെ ഫ്രിഡ്ജിന്‍റെ ഒരു പരസ്യം കണ്ടാൽ ആരായാലും ഒന്ന് അതിശയിച്ചുപോകും. കാരണം ടെക്നോളജി അത്രയൊന്നും വികസിക്കാത്ത അക്കാലത്ത് അത്രയധികം സൗകര്യങ്ങളാണ് 66 വര്‍ഷം മുന്‍പുള്ള ആ റഫ്രിജറേറ്ററിലുള്ളത്.
ലോസ്റ്റ് ഇൻ ഹിസ്റ്ററി എന്ന പേജാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഒരു ഫ്രിഡ്ജിന്‍റെ ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യമാണ് കാണാൻ സാധിക്കുക. കുപ്പികള്‍,ചീസ്, വെണ്ണ എന്നിവ വയ്ക്കാനായി ഡോറില്‍ തന്നെ പ്രത്യേക അറകള്‍ ഈ ഫ്രിഡ്ജിലുണ്ട്. പഴങ്ങളും പച്ചക്കറികളും വയ്ക്കാനായി ഒരു കമ്പാര്‍ട്ട്മെന്‍റ് തന്നെയുണ്ട്. അതുമാത്രമല്ല. ഫ്രിഡ്ജിന്റെ ഷെൽഫുകൾ മുൻവശത്തേക്ക് വലിച്ചെടുക്കാം. കൂടാതെ ഐസ് ക്യൂബ് എജക്‌ടറും ഇതിലുണ്ട്.
66 വർഷം പഴക്കമുള്ള ഈ ഫ്രിഡ്ജ് ഇപ്പോഴുള്ളതിനെക്കാള്‍ മികച്ചതായി തോന്നുന്നത് എന്തുകൊണ്ട്? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 11.2 ദശലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. വിന്‍റേജ് ഫ്രിഡ്ജിലെ സൗകര്യങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുകയാണ് നെറ്റിസണ്‍സ്. ഇന്നത്തെ ഫ്രിഡ്ജുകളെക്കാൾ വളരെ മികച്ചതാണ് ഈ പഴയ റഫ്രിജറേറ്റർ. എനിക്ക് ഒന്ന് കിട്ടുമോ? എനിക്കത് ഇഷ്ടപ്പെട്ടു." എന്നാണ് പലരും ചോദിക്കുന്നത്.
Why's this 66 year old fridge better than the one I got now pic.twitter.com/oFfu1CFfvI
— Lost in history (@lostinhist0ry) July 22, 2022