ട്വിറ്ററിൽ ട്രംപിനെ വിലക്കിയ നടപടി തെറ്റ്; വിലക്ക് നീക്കുമെന്ന് ഇലോൺ മസ്‌ക്

തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു

Update: 2022-05-11 15:21 GMT
Editor : afsal137 | By : Web Desk
Advertising

വാഷിങ്ടൺ: ട്വിറ്റർ വിലക്ക് ഏർപ്പെടുത്തിയ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചുവരാൻ അനുവദിക്കുമെന്ന് വ്യക്തമാക്കി ഇലോൺ മസ്‌ക്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തെ തുടർന്നാണ് ഡൊണാൾഡ് ട്രംപിന് സാമൂഹ്യ മാധ്യമങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. 

ട്രംപിനെ ട്വിറ്ററിൽ നിന്ന് പൂർണ്ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്നും മസ്‌ക് അറിയിച്ചു. എന്നാൽ, താൻ ട്വിറ്റർ ഇതുവരെയും സ്വന്തമാക്കിയിട്ടില്ലെന്നും അതിനാൽ, വിലക്ക് നീക്കാൻ ഇപ്പോൾ തനിക്ക് കഴിയില്ലെന്നും മസ്‌ക് കൂട്ടിച്ചേർത്തു. ഫിനാൻഷ്യൽ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്നാണ് ഡൊണാൾഡ് ട്രംപ് മുൻപ് അറിയിച്ചിരുന്നത്. ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക്ക് എന്നീ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ ട്രംപിന് രണ്ട് വർഷമാണ് വിലക്കേർപ്പെടുത്തിയിരുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News