ബന്ദി മോചനം ഉറപ്പാക്കാൻ: വെടിനിർത്തലിനുള്ള ചർച്ചകൾ നടക്കുന്നതായി അമേരിക്ക
ഖത്തർ മധ്യസ്ഥതയിലാണ് പ്രധാനമായും ചർച്ച തുടരുന്നതെന്ന് വൈറ്റ് ഹൗസ്
ദുബൈ:ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിനായി വെടിനിർത്തലിനായി ഗൗരവമായ ചർച്ചകൾ നടക്കുന്നതായി അമേരിക്ക. ഖത്തർ മധ്യസ്ഥതയിലാണ് പ്രധാനമായും ചർച്ച തുടരുന്നതെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
യു.എസ് പ്രസിഡൻറ് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവമായും ബന്ദിമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.ഹൂതികൾക്ക് നേരെയുള്ള വ്യോമക്രമണം ഗസ്സയിലെ വെടിനിർത്തൽ സാധ്യതക്ക് തിരിച്ചടിയാകില്ലെന്നും അമേരിക്ക പ്രതികരിച്ചു.
ഇന്നലെയും മൂന്ന ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടന്നു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് ഹൂതി കേന്ദ്രങ്ങളിലെ വ്യോമാക്രമണമെന്നും വൈറ്റ്ഹൗസ്. ബന്ദികളുടെ മോചന നീക്കത്തിൽ നെതന്യാഹുവിെൻറ തണുത്ത നിലപാടിനെ കുറ്റപ്പെടുത്തി ബന്ദികളുടെ ബന്ധുക്കൾ തെൽഅവീവിൽ റാലി നടത്തി.
നെതന്യാഹുവിനെ പുറന്തള്ളാതെ യുദ്ധത്തിൽ വിജയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭാംഗം ബെൻ ഗവിർ രംഗത്തു വന്നു. ഹമാസിനും ഇസ്ലാമിക് ജിഹാദിനും എതിരെ ഉപരോധ നടപടി സ്വീകരിച്ച് യൂറോപ്യൻ കൗൺസിൽ. സംഘടനകളുടെ 6 നേതാക്കൾക്കാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക്. സംഘടനകളുടെ സാമ്പത്തിക സ്രോതസുകളിലേക്കും ഉപരോധം നീളും. ഇ സയണിസ്റ്റ് ഭ്രമത്തിെൻറ സ്വാഭാവിക നടപടി മാത്രമാണിതെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും കുറ്റപ്പെടുത്തി
സംഘർഷംരൂക്ഷമായ ഗസ്സയിൽ 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ 142 പേർകൂടി കൊല്ലപ്പെട്ടു. 278 പേർക്ക്പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അൽ ഷിഫഹോസ്പിറ്റലിന് സമീപത്തെപാർപ്പിടസമുച്ചയത്തിലുണ്ടായവ്യോമാക്രമണത്തിൽ 12 പേരും ഖാൻ യൂനിസിൽ 10 പേരും കൊല്ലപ്പെട്ടു.
29 മൃതദേഹങ്ങൾദേർ എൽബലാഹിലെഅൽ അഖ്സആശുപത്രിയിൽ എത്തിച്ചു. ഗസ്സയിൽ ഇതുവരെ 24,762 പേർ കൊല്ലപ്പെട്ടു. 62,108 പേർക്ക്പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റസൈനികൻമരിച്ചതായി ഇസ്രായേൽ അറിയിച്ചു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. കരയുദ്ധത്തിൽ ഇതുവരെ 191 ഇസ്രായേൽ സൈനികർകൊല്ലപ്പെട്ടു.. ഗസ്സയിൽ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുക്കുന്നവരോട് മോശമായാണ് പെരുമാറുന്നതെന്ന് യു.എൻ മനുഷ്യാവകാശ പ്രതിനിധികുറ്റപ്പെടുത്തി.