പുതുവര്‍ഷം തകര്‍ത്ത് ആഘോഷിച്ച് ചൈനീസുകാര്‍; കോവിഡ് വ്യാപനത്തിനിടയില്‍ ഒത്തുകൂടിയത് ആയിരക്കണക്കിനാളുകള്‍

പുതുവര്‍ഷം ആഘോഷിക്കാനായി ശനിയാഴ്ച രാത്രി സെന്‍ട്രല്‍ വുഹാനില്‍ ഒത്തുകൂടിയത് ആയിരക്കണക്കിനാളുകളാണ്

Update: 2023-01-02 02:55 GMT
Editor : Jaisy Thomas | By : Web Desk
Advertising

വുഹാന്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും പുതുവത്സര ആഘോഷങ്ങള്‍ക്ക് അവധി കൊടുക്കാതെ ചൈനീസുകാര്‍. കോവിഡിന്‍റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും 2022നെ ആഘോഷങ്ങളോടെ തന്നെയാണ് ചൈന വരവേറ്റത്. പുതുവര്‍ഷം ആഘോഷിക്കാനായി ശനിയാഴ്ച രാത്രി സെന്‍ട്രല്‍ വുഹാനില്‍ ഒത്തുകൂടിയത് ആയിരക്കണക്കിനാളുകളാണ്.

സുഹൃത്തുക്കളുമൊത്ത് സെല്‍ഫി എടുത്തും ആടിയും പാടിയും പുതുവര്‍ഷം തകര്‍ത്തു തന്നെ ആഘോഷിച്ചു ചൈനീസുകാര്‍. ക്ലോക്കില്‍ 12 അടിച്ചപ്പോള്‍ വര്‍ണശബളമായ ബലൂണുകള്‍ ആകാശത്തേക്ക് എറിഞ്ഞു. ''കഴിഞ്ഞ വര്‍ഷം കോവിഡ് രൂക്ഷമായിരുന്നു. എന്‍റെ ചില കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും ഞാന്‍ ഓര്‍ക്കുന്നു'' വുഹാനിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ 17കാരന്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ ആരോഗ്യവാനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തു. ചിലര്‍ ഫാന്‍സി ഡ്രസ് ധരിച്ചാണ് ആഘോഷത്തിനെത്തിയത്. ഭൂരിഭാഗം പേരും മാസ്ക് ധരിച്ചിരുന്നു. " രാത്രി ഞാൻ പുറത്തിറങ്ങിയപ്പോൾ എനിക്ക് ഭയമായിരുന്നു, പക്ഷേ എനിക്ക് പുറത്തുവരാൻ ആഗ്രഹമുണ്ടായിരുന്നു, കാരണം എല്ലാവരും പുറത്തു വന്നിരിക്കുന്നു." ജിന്‍ എന്ന സ്ത്രീയുടെ വാക്കുകള്‍ ഇങ്ങനെ.

വുഹാനിലെ ഹാൻകൗ കസ്റ്റംസ് ഹൗസിലെ പഴയ ക്ലോക്ക് ടവറിന് മുന്നിലായിരുന്നു പുതുവത്സര ആഘോഷം നടന്നത്. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നിരീക്ഷിച്ചുകൊണ്ട് പൊലീസും സ്ഥലത്തുണ്ടായിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News