പാര്‍ലമെന്റ് പിരിച്ചുവിട്ടു; തുനീഷ്യയില്‍ പ്രതിഷേധം ശക്തം
2011ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്നാണ് തുനീഷ്യ ജനാധിപത്യ രാഷ്ട്രമായത്.
Update: 2021-07-27 02:03 GMT
തുനീഷ്യയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധയിടങ്ങളില്‍ പ്രസിഡന്റിനെതിരെ മുദ്രാവാക്യമുയര്‍ത്തി ജനം തെരുവിലിറങ്ങി. പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച അന്നഹ്ദ പാര്‍ട്ടി നേതാക്കളെ സൈന്യം ബാരിക്കേഡ് കെട്ടി തടഞ്ഞു.
തുനീഷ്യയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റാണ് പ്രസിഡന്റ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. കഴിഞ്ഞ ഒരു വർഷമായി രാജ്യത്ത് പ്രസിഡന്റ് ഖൈസ് സഈദും പ്രധാനമന്ത്രി ഹിശാം മശീശിയും തമ്മിൽ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 2011ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്നാണ് തുനീഷ്യ ജനാധിപത്യ രാഷ്ട്രമായത്.