ഗസ്സയിൽ കെട്ടിടം തകർന്ന് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

സംഭവത്തിൽ നിരവധി ഐഡിഎഫ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

Update: 2024-12-17 12:32 GMT
Editor : Shaheer | By : Web Desk
Advertising

ഗസ്സ സിറ്റി: തെക്കൻ ഗസ്സയിൽ കെട്ടിടം തകർന്ന് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. റിസർവ് മേജർ മോഷികോ റോസൻവാൽഡ് ആണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്കുശേഷം റഫായിലാണ് സംഭവം. നേരത്തെ ഇസ്രായേൽ ആക്രമണത്തിൽ ഭാഗികമായി തകർന്ന കെട്ടിടം നിലംപതിക്കുകയായിരുന്നുവെന്നാണു വിവരം. ഇവിടെ സ്‌ഫോടക വസ്തുക്കളോ ഹമാസ് കുഴിബോംബുകളോ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) പറയുന്നത്.

മോദിൻ സ്വദേശിയായ മോഷികോ ഐഡിഎഫിന്റെ 7107 ബറ്റാലിയനിലെ കോംബാറ്റ് എൻജിനീയറിങ് വിഭാഗത്തിലാണു പ്രവർത്തിച്ചിരുന്നത്. മരിച്ച രണ്ടാമത്തെ സൈനികന്റെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Summary: Two IDF soldiers killed in building collapse in southern Gaza

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News