പിരിവിട്ട് ഒരു ദ്വീപ് വാങ്ങി, ഇനി അവിടെയൊരു രാജ്യമുണ്ടാക്കണം; ദേശീയ പതാകയും ദേശീയഗാനവും സർക്കാരുമുള്ള ഒരു രാജ്യം
ഓൺൈലൈൻ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച തുകയിലൂടെ ഇവർ സ്വന്തമാക്കിയത് കരീബിയയിലെ ഒരു ദ്വീപാണ്
ചില ദ്വീപുകൾ കാണുമ്പോൾ പലപ്പോഴും അവിടം ഒന്ന് നേരിട്ട് കാണണം എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. കൂടിപ്പോയാൽ കുറച്ചു നാൾ അവിടെ തങ്ങണം. എന്നാൽ ഒരു ദ്വീപ് സ്വന്തമായി വാങ്ങി അവിടെ ഒരു രാജ്യം തന്നെയുണ്ടാക്കി മാറ്റണമെന്ന ആഗ്രഹം ആർക്കെങ്കിലും തോന്നിയാൽ ഇതവരുടെ അതിമോഹമായേ നമ്മൾ കരുതുകയുള്ളു. എന്നാൽ അത്തരത്തിലൊരാഗ്രഹം സാധ്യമാക്കിയിരിക്കുകയാണ് ജോൺസൺ, മാർഷൽ മയർ എന്നീ രണ്ടുപേർ. ഓൺൈലൈൻ ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ച തുകയിലൂടെ ഇവർ സ്വന്തമാക്കിയത് കരീബിയയിലെ ഒരു ദ്വീപാണ്. 'കോഫീ കായെ' എന്ന ബെലീസിലെ ജനവാസമില്ലാത്ത ദ്വീപാണ് ഇവർ വാങ്ങിയത്.
'Let's Buy An Island' (നമുക്കൊരു ദ്വീപ് വാങ്ങാം) എന്ന പ്രൊജക്ടിന് 2018ലാണ് ഇരുവരും ചേർന്ന് തുടക്കമിട്ടത്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 2.5 കോടി രൂപയും സ്വരൂപിച്ചു. അടുത്തതായി ഒരു രാജ്യമൂണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. വെറും രാജ്യമല്ല സ്വന്തമായി ദേശീയ പതാകയും ദേശീയഗാനവും സർക്കാരുമുള്ള രാജ്യം തന്നെ പടുത്തുയർത്തുമെന്നാണ് ഇരുവരുടെയും അവകാശവാദം.