43 പരിശോധനയിലും കോവിഡ് പോസ്റ്റീവ്; 305 ദിവസങ്ങൾക്ക്​​ ശേഷം ബ്രിട്ടീഷ് ​പൗരന് രോഗമുക്തി

ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്​ഥിരീകരിച്ചെന്ന റെക്കോഡ്​ ഇദ്ദേഹത്തിനാണെന്നാണ്​ റിപ്പോർട്ടുകൾ

Update: 2021-06-24 14:40 GMT
Advertising

കോവിഡ് ബാധിച്ച 72കാരനായ ബ്രിട്ടീഷ്​ പൗരന്​ 305 ദിവസങ്ങൾക്ക്​​ ശേഷം രോഗമുക്തി. തുടർച്ചയായ പത്താം മാസം നടത്തിയ പരിശോധനയിലും അദ്ദേഹത്തിന് കോവിഡ്​ പോസിറ്റീവായിരുന്നു. 43 തവണയാണ്​ ഇദ്ദേഹത്തെ പരിശോധനക്ക്​ വിധേയമാക്കിയത്​. ഏറ്റവും കൂടുതൽ നാൾ രോഗബാധ സ്​ഥിരീകരിച്ചെന്ന റെക്കോഡ്​ ഇദ്ദേഹത്തിനാണെന്നാണ്​ റിപ്പോർട്ടുകൾ.

വെസ്​റ്റേൺ ഇംഗ്ലണ്ടിലെ ബ്രിസ്​റ്റോൾ സ്വദേശി ഡേവ്​ സ്​മിത്തിനാണ്​ പത്തുമാസം രോഗബാധ സ്​ഥിരീകരിച്ചത്​. എല്ലാ പരിശോധനയിലും കോവിഡ്​ പോസിറ്റീവായി. ഏഴോളം തവണ ​ഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോക്​ടർമാർ പറയുന്നു.

ഭാര്യ ലിൻഡയും ഇദ്ദേഹത്തോടൊപ്പം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു​. അദ്ദേഹം അതിജീവിക്കുമെന്ന്​ കരുതാത്ത ഒരുപാട്​ നിമിഷങ്ങളുണ്ടായി​-ഭാര്യ പറയുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ എല്ലാ​യ്​പ്പോഴും വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന്​ ബ്രിസ്​റ്റോൾ യൂനിവേഴ്​സിറ്റിയിലെ കൺസൽട്ടൻറായ എഡ്​ മോറൻ പറയുന്നു.

നിരവധി മരുന്നുകൾ അദ്ദേഹത്തിൽ ഡോക്​ടർമാർ പരീക്ഷിച്ചിരുന്നുവെങ്കിലും അവയൊന്നും ഫലം കണ്ടില്ല. പിന്നീട്​, 305 ദിവസത്തിനുശേഷമാണ്​ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായത്​.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News