'ഏത് നിമിഷവും യുദ്ധമുണ്ടാകാം'; യൂറോപ്പിലൊന്നാകെ റഷ്യയുടെ അധിവേശ നീക്കമെന്ന് യുക്രൈൻ പ്രസിഡന്റ്

യുക്രൈൻ ശക്തമായ പ്രതിരോധം തീർക്കുമെന്നും വ്ലോദ്മിർ സെലൻസ്കി വ്യക്തമാക്കി.

Update: 2022-02-24 02:05 GMT
Advertising

യൂറോപ്പിലാകെ അധിനിവേശത്തിനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദ്മിർ സെലൻസ്കി. ഏതുനിമിഷവും യുദ്ധമുണ്ടായാക്കാമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ ശക്തമായ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാറ്റോ സൈനിക ശക്തികള്‍ സഹായിച്ചില്ലെങ്കില്‍ റഷ്യയുമായി ഒറ്റയ്ക്ക് പൊരുതി നില്‍ക്കാനുള്ള ശക്തി തങ്ങള്‍ക്കുണ്ടെന്നും വ്ലോദ്മിർ സെലൻസ്കി അവകാശപ്പെട്ടു. അതേസമയം, യുക്രൈനിൽ ഏത് നിമിഷവും യുദ്ധം ഉണ്ടാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ യു.എൻ സുരക്ഷാകൗൺസിൽ ഇന്ന് വീണ്ടും യോഗം ചേരും. 

യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രൈനിന്‍റെ പലഭാഗത്ത് നിന്നും കൂട്ടപലായനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് 30 ദിവസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.

അതിനിടെ, പടിഞ്ഞാറൻ അതിർത്തിയിൽ റഷ്യ കൂടുതൽ സേനയെ വിന്യസിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും പുറത്ത് വന്നു. അതിർത്തിയിൽ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

റഷ്യൻ നടപടിയിൽ കടുത്ത നിലപാടെടുക്കാനാണ് അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും തീരുമാനം. വിഷയത്തിൽ റഷ്യയോട് വിട്ടുവീഴ്ചക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു. നയതന്ത്ര ചർച്ചയ്ക്ക് റഷ്യ ഇപ്പോഴും തയ്യാറാണെന്നും എന്നാൽ, റഷ്യയുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന ഒരു ഒത്തുതീർപ്പും സാധ്യമല്ലെന്നുമാണ് പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ നിലപാട്. 

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News