അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർണം
യു.എസ് സേനാ പിന്മാറ്റം ആകാശത്തേക്ക് വെടിയുതിർത്ത് താലിബാൻ ആഘോഷമാക്കി
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർത്തിയായി. കാബൂളിൽ നിന്നുള്ള അവസാന വിമാനത്തിൽ എല്ലാ സൈനികരെയും ഒഴിപ്പിച്ചതായി പെന്റഗൺ അറിയിച്ചു. യു.എസ് സേനാ പിന്മാറ്റം ആകാശത്തേക്ക് വെടിയുതിർത്ത് താലിബാൻ ആഘോഷമാക്കി.
അമേരിക്കയുടെ C-17 യുദ്ധ വിമാനത്താവളത്തിൽ ക്രിസ് ഡാനഹ്യു എന്ന അവസാന സൈനികനും കയറിയതോടെ അഫ്ഗാനിസ്ഥാനിലെ രണ്ടുപതിറ്റാണ്ടു നീണ്ട അമേരിക്കൻ ഇടപെടലിനാണ് അന്ത്യമായത്. ഇന്ത്യൻ സമയം രാത്രി 12.59ന് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അവസാന വിമാനം പറന്നുയർന്നു. പിന്നെയും രണ്ടു മണിക്കൂർ കഴിഞ്ഞാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കിന്‍സി ഇക്കാര്യം ലോകത്തെ അറിയിച്ചത്
തങ്ങൾക്കുവേണ്ടി പ്രവർത്തിച്ച എല്ലാ അഫ്ഗാൻ പൗരന്മാർക്കും വിസ നൽകുമെന്ന് നേരത്തെ അമേരിക്ക വാഗ്ദാനം നൽകിയിരുന്നു. എന്നാൽ എല്ലാവരെയും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് അമേരിക്ക അറിയിച്ചു.
അമേരിക്കയുടെ പിന്മാറ്റം താലിബാൻ ആഷോഷിക്കുകയാണ്. നഗരത്തിവീഥികളിൽ ആകാശത്തേക്ക് വെടിപൊട്ടിച്ചായിരുന്നു അർധരാത്രിക്കു ശേഷം പുലർച്ചെ വരെ നീണ്ട ആഘോഷം. കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഹോൾഡ് താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇനിയെങ്ങനെ രക്ഷപ്പെടുത്തും എന്ന കാര്യത്തിലും അനിശ്ചതത്വം നിലനിൽക്കുന്നു.അതേസമയം, അഫ്ഗാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് ഊർജിതമാക്കാനായി കേന്ദ്രം ഉന്നതതല സമിതി രൂപവത്കരിച്ചു. വിദേശകാര്യ മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിലുള്ളത്.