ന്യൂജേഴ്‌സി നെവാര്‍ക്കിലെ മുസ്‍ലിം പള്ളിക്ക് സമീപം വെടിവെപ്പ്; ഇമാം കൊല്ലപ്പെട്ടു

എന്നാല്‍ വെടിവെപ്പിന്‍റെ കാരണം പൊലീസ് വെളിപ്പെടുത്തിയില്ല

Update: 2024-01-04 02:52 GMT
Editor : Jaisy Thomas | By : Web Desk

ഹസ്സന്‍ ഷെരീഫ്

Advertising

ന്യൂയോര്‍ക്ക്: ന്യൂജേഴ്‌സി നെവാര്‍ക്കിലെ മുസ്‍ലിം പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പില്‍ ഇമാം കൊല്ലപ്പെട്ടു. ഇമാം ഹസ്സന്‍ ഷെരീഫാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.ന്യൂജേഴ്‌സിയിലെ നെവാർക്ക് നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. എന്നാല്‍ വെടിവെപ്പിന്‍റെ കാരണം പൊലീസ് വെളിപ്പെടുത്തിയില്ല.

''2006 മുതൽ നെവാർക്ക് ലിബർട്ടി ഇന്‍റര്‍നാഷണൽ എയർപോർട്ടിൽ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്നു ഹസ്സൻ ഷെരീഫ്.അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അനുശോചനം അറിയിക്കുന്നു''ഷെരീഫ് ജോലി ചെയ്തിരുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍റെ വക്താവ് ലിസ ഫാർബ്സ്റ്റൈൻ പറഞ്ഞു.

വെടിവെപ്പിനെ തുടര്‍ന്ന് ന്യൂജേഴ്സിയിലെ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പള്ളി സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മസ്ജിദ്-മുഹമ്മദ്-നെവാര്‍ക്ക് മസ്ജിദിന് പുറത്ത് രാവിലെ ആറുമണിക്ക് ശേഷമാണ് ഷരീഫിന് വെടിയേറ്റതെന്ന് നെവാര്‍ക്ക് പബ്ലിക് സേഫ്റ്റി ഡയറക്ടര്‍ ഫ്രിറ്റ്‌സ് ഫ്രാഗെ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല. ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനു ശേഷം അമേരിക്കയിലുടനീളം ഇസ്‌ലാമോഫോബിക്, സെമിറ്റിക് വിരുദ്ധ ആക്രമണങ്ങൾ വർധിച്ചുവരികയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News