അമേരിക്ക ഇനിയൊരു ശീതയുദ്ധത്തിനില്ല: ജോ ബൈഡന്‍

ചൈനയെ പരോക്ഷമായി സൂചിപ്പിച്ചാണ് ബൈഡൻ്റെ പ്രതികരണം

Update: 2021-09-21 16:21 GMT
Advertising

അമേരിക്ക ആരുമായും ഇനിയൊരു  ശീതയുദ്ധത്തിനില്ലെന്ന്  പ്രസിഡണ്ട് ജോ ബൈഡന്‍. ചൈനയെ പരോക്ഷമായി സൂചിപ്പിച്ചാണ് ജോ ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.

'എത്ര ഭിന്നതകളുണ്ടെങ്കിലും പൊതുവായ വെല്ലുവിളികള്‍ നേരിടാനും  സമാധാനപരമായ നീക്കങ്ങള്‍ക്കും ഏത് രാജ്യവുമായി യോജിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാണ്. ലോകരാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര സഹകരണം ഇക്കാലത്ത് അനിവാര്യമാണ്' ജോ ബൈഡന്‍ പറഞ്ഞു. 

 തിങ്കളാഴ്ച യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ബൈഡന്‍ യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്.അതേ സമയം ബാഹ്യാക്രമണങ്ങളില്‍ നിന്ന് അമേരിക്ക തങ്ങളെയും തങ്ങളുടെ സഖ്യകക്ഷികളെയും ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

21 -ാം നൂറ്റാണ്ടില്‍ അമേരിക്കയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ചൈന എന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News