ഗ്രേഡ് കുറഞ്ഞതിന് അധ്യാപികയെ ലൈംഗികമായി ഉപദ്രവിച്ച 17കാരന് 16 മുതല്‍ 40 വര്‍ഷം വരെ തടവ്
17കാരനായ ജോനാഥൻ എല്യൂട്ടേരിയോ മാർട്ടിനെസ് ഗാർസിയയാണ് പ്രതി
ലാസ് വെഗാസ്: ഗ്രേഡ് കുറഞ്ഞതിന് അധ്യാപകിയെ ലൈംഗികമായി ഉപദ്രവിക്കുകയും കഴുത്തു ഞെരിക്കുകയും ചെയ്ത കൗമാരക്കാരന് ക്ലാർക്ക് കൗണ്ടി ജില്ലാ കോടതി ജഡ്ജി കാത്‌ലീൻ ഡെലാനി 16 മുതൽ 40 വർഷം വരെ തടവിന് ശിക്ഷിച്ചു.17കാരനായ ജോനാഥൻ എല്യൂട്ടേരിയോ മാർട്ടിനെസ് ഗാർസിയയാണ് പ്രതി. ലാസ് വെഗാസിലാണ് സംഭവം.
ഏറ്റവും ഹീനമായ കുറ്റകൃത്യമെന്നാണ് ജഡ്ജി വിശേഷിപ്പിച്ചത്. അധ്യാപികയെ ഉപദ്രവിച്ചതായും കൊല്ലാന്‍ ശ്രമിച്ചതായും ജോനാഥന്‍ കുറ്റസമ്മതം നടത്തി. എൽഡൊറാഡോ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് കുട്ടി. ഗ്രേഡുമായി ബന്ധപ്പെട്ട സംസാരമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. ബുധനാഴ്ച ഗാര്‍സ്യ കോടതിയില്‍ ക്ഷമാപണം നടത്തി. മൂഡ് മാറ്റങ്ങൾ, രാത്രി ഭയം, ഭ്രമാത്മകത എന്നിവയ്ക്ക് കാരണമായ ആസ്ത്മ മരുന്നുകളുടെ ഗുരുതരമായ പാർശ്വഫലങ്ങളാണ് കുട്ടിയുടെ പെരുമാറ്റത്തിന് കാരണമായതെന്ന് അഭിഭാഷകൻ പറഞ്ഞതായി ലാസ് വെഗാസ് റിവ്യൂ-ജേണൽ റിപ്പോർട്ട് ചെയ്തു.
അധ്യാപികയെ ക്രൂരമായി ആക്രമിച്ച ഗാര്‍സ്യ അവരുടെ കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചു. ഭാരമുള്ള പുസ്തക ഷെല്‍ഫ് ദേഹത്തേക്ക് വലിച്ചെറിഞ്ഞ ശേഷം തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥിയോട് തനിക്ക് ദേഷ്യമൊന്നുമില്ലെന്ന് ബുധനാഴ്ച ശിക്ഷാവിധി വേളയില്‍ അധ്യാപിക കോടതിയില്‍ പറഞ്ഞു. എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് ഗാര്‍സിയയോട് ചോദിച്ചപ്പോള്‍ തനിക്ക് അധ്യാപകരെ ഇഷ്ടമല്ലെന്നായിരുന്നു കുട്ടിയുടെ മറുപടിയെന്ന് അധ്യാപിക കൂട്ടിച്ചേര്‍ത്തു.