ടാല്‍കം പൗഡര്‍ ഭക്ഷണമാക്കി അമേരിക്കന്‍ യുവതി; ഒരു വര്‍ഷം ചെലവഴിക്കുന്നത് മൂന്നു ലക്ഷത്തിലധികം രൂപ

ടാല്‍കം പൗഡറാണ് 27കാരിയായ ദ്രേക്ക മാര്‍ട്ടിന്‍റെ ഇഷ്ട ഭക്ഷണം

Update: 2023-12-12 02:10 GMT
Editor : Jaisy Thomas | By : Web Desk

ദ്രേക്ക മാര്‍ട്ടിന്‍

Advertising

ന്യൂയോര്‍ക്ക്: വിചിത്രമായ ഭക്ഷണശീലങ്ങളുള്ളവരെ നാം കണ്ടിട്ടുണ്ട്. കയ്യില്‍ കിട്ടുന്നതെന്തും വയറ്റിലാക്കുന്നവര്‍. അമേരിക്കന്‍ യുവതിയുടെ വ്യത്യസ്തമായ ഭക്ഷണശീലം കണ്ട് അമ്പരക്കുകയാണ് സോഷ്യല്‍മീഡിയ. ടാല്‍കം പൗഡറാണ് 27കാരിയായ ദ്രേക്ക മാര്‍ട്ടിന്‍റെ ഇഷ്ട ഭക്ഷണം. ഇതിനായി ഒരു വര്‍ഷം ചെലവഴിക്കുന്നത് 4000 ഡോളറാണ്. അതായത് 330195 ലക്ഷം രൂപ.

ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ താമസിക്കുന്ന ദ്രേക്ക ദിവസേന 623 ഗ്രാം ടാല്‍കം പൗഡര്‍ അകത്താക്കുന്നുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍റെ ബേബി പൗഡറാണ് ഇഷ്ടം. ഇതിന്‍റെ രുചി തനിക്ക് വളരെയധികം ഇഷ്ടമാണെന്നാണ് യുവതി പറയുന്നത്. ഈ ശീലം ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും ഇതു നിര്‍ത്തുന്നതിനു പകരം സാധാരണ ഭക്ഷണം ഉപേക്ഷിക്കാനാണ് താനിഷ്ടപ്പെടുന്നതെന്നും ദ്രേക്ക വ്യക്തമാക്കി. വായിലിട്ടാല്‍ പെട്ടെന്ന് അലിഞ്ഞുപോകുമെന്നും ബേബി പൗഡറിന്‍റെ മണം ഇഷ്ടമാണെന്നും യുവതി പറയുന്നു. ഗര്‍ഭകാലത്ത് ഈ ശീലം ഉപേക്ഷിച്ചെങ്കിലും മകന് പൗഡര്‍ ഇടാന്‍ തുടങ്ങിയതോടെ വീണ്ടും കഴിക്കാന്‍ തുടങ്ങി. ടാല്‍കം പൗഡര്‍ കഴിക്കുന്നതുകൊണ്ട് തനിക്കിതുവരെ ദഹനപ്രശ്നങ്ങളോ മറ്റു ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും ദ്രേക്ക കൂട്ടിച്ചേര്‍ത്തു.

പൗഡര്‍ ചര്‍മത്തില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നു കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ദ്രേക്കയുടെ ഇഷ്ട ഭക്ഷണത്തില്‍ നിന്നും പൗഡറിനെ ഒഴിവാക്കിയിട്ടില്ല. കുട്ടിക്കാലത്ത് താന്‍ ചോക്ക്,പെയിന്‍റ് പോലുള്ളവ കഴിക്കാറുണ്ടെന്നും ദ്രേക്ക പറഞ്ഞു. ഒരിക്കല്‍ അമ്മ ഇതു കയ്യോടെ പിടികൂടി. ബന്ധുക്കളും സുഹൃത്തുക്കളും ഈ ശീലം ഉപേക്ഷിക്കാന്‍ പറയാറുണ്ട്. തന്‍റെ മകനും ഇപ്പോള്‍ പൗഡര്‍ കഴിക്കാന്‍ തുടങ്ങിയെന്ന് യുവതി വെളിപ്പെടുത്തി. "എനിക്ക് ബേബി പൗഡർ കഴിക്കുന്നത് ഇഷ്ടമാണ്. അതിന്‍റെ ഗന്ധം ആസ്വദിക്കുന്നു. അതെനിക്ക് നല്ല അനുഭവവും സന്തോഷവും നൽകുന്നു.ഞാനിത് നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പക്ഷെ എനിക്ക് കഴിയില്ല. കാരണം പൗഡറിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എന്‍റെ വായില്‍ വെള്ളമൂറും.'' ദ്രേക്ക ദി മിററിനോട് പറയുന്നു. യാത്ര പോകുമ്പോള്‍ രണ്ടും മൂന്നു ബോട്ടില്‍ പൗഡര്‍ ദ്രേക്ക എപ്പോഴും കയ്യില്‍ കരുതാറുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News