ന്യൂയോർക്കിൽ വൻ തീപ്പിടിത്തം; 9 കുട്ടികളടക്കം 19 പേര്‍ മരിച്ചു
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്
ന്യൂയോർക്കിൽ വൻ തീപ്പിടിത്തം. 19 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പത് കുട്ടികളും ഉൾപ്പെടുന്നു. അറുപതിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. രാത്രി 9.30ഓടെയായിരുന്നു തീപ്പിടിത്തം. ബ്രോൻക്സിലെ 19 നില പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. ഇരുന്നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ അണച്ചത്.
32 പേരുടെ നില അതീവഗുരുതരമാണെന്ന് ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്‍റ് കമ്മീഷണർ ഡാനിയൽ നിഗ്രോ പറഞ്ഞു. തകരാറിലായ ഇലക്ട്രിക് സ്പേസ് ഹീറ്ററാണ് തീപ്പിടിത്തത്തിന് കാരണമെന്ന് നിഗ്രോ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഹീറ്റർ ഒരു അപ്പാർട്ട്മെന്‍റിന്‍റെ കിടപ്പുമുറിയിലായിരുന്നു. അതിവേഗത്തില്‍ പടര്‍ന്ന ആ റൂമിനെയും അപ്പാര്‍ട്ട്മെന്‍റിനെ ഒന്നാകെയും കവര്‍ന്നെടുത്തു.
''19 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് നിരവധി പേരുടെ നില ഗുരുതരമാണ്. ചരിത്രത്തിലെ ഏറ്റവും അപകടകരമായി തീപ്പിടിത്തമാണിത്" മേയർ എറിക് ആഡംസ് സി.എൻ.എന്നിനോട് പറഞ്ഞു. ''ഞങ്ങൾക്ക് നഷ്ടപ്പെട്ടവർക്കായി, പ്രത്യേകിച്ച് വേര്‍പെട്ടുപോയ നിഷ്കളങ്കരായ കുട്ടികള്‍ക്കു വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്നോടൊപ്പം ചേരുക'' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.