നെതന്യാഹു യു.എസ് കോൺഗ്രസിൽ സംസാരിക്കുന്നതിനിടെ വൻ പ്രതിഷേധം
വെടിനിർത്തൽ ചർച്ചകൾ സംബന്ധിച്ച് നെതന്യാഹു പ്രസംഗത്തിൽ പൂർണമൗനം പാലിച്ചു
വാഷിംഗ്ടണ്‍: ഇസ്രായേൽ പ്രധാനമന്ത്രി യു.എസ് കോൺഗ്രസിൽ സംസാരിക്കുന്നതിനിടെ പുറത്ത് വൻ പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. വെടിനിർത്തൽ ചർച്ചകൾ സംബന്ധിച്ച് നെതന്യാഹു പ്രസംഗത്തിൽ പൂർണമൗനം പാലിച്ചു. അന്‍പതോളം ഡെമോക്രാറ്റിക് അംഗങ്ങൾ നെതന്യാഹുവിന്‍റെ പ്രസംഗം ബഹിഷ്കരിച്ചു.
ഹമാസ് ബന്ദികളാക്കിയവരുടെ ബന്ധുക്കൾ ഉൾപ്പെടെ ആയിരങ്ങളാണ് യു.എസ് കോൺഗ്രസിന് മുന്നിൽ പ്രതിഷേധിച്ചത്. യു.എസ് കോൺഗ്രസ് അംഗം റാഷിദ താലിബ് പ്ലക്കാർഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. ഒരു ഭാഗത്ത് വംശഹത്യാ കുറ്റവാളി, മറുഭാഗത്ത് യുദ്ധക്കുറ്റവാളി എന്നിങ്ങനെ രേഖപ്പെടുത്തിയ പ്ലക്കാർഡാണ് ഉയർത്തിയത്. ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി കമലാ ഹാരിസ് നേരത്തേ നിശ്ചയിച്ച പരിപാടി കാരണം യു.എസ് കോൺഗ്രസിൽ എത്തിയില്ല. ജോ ബൈഡനേയും കമലാ ഹാരിസിനെയും നെതന്യാഹു ഇന്ന് പ്രത്യേകമായി കാണും.