പശ്ചിമേഷ്യ കൂടുതൽ കലുഷിതം;അമേരിക്കൻ പ്രഖ്യാപനം തള്ളി ഹൂത്തികൾ
സിറിയയിലെ അമേരിക്കൻ സൈനിക ആസ്ഥാനത്തിനു നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖിലെ ചെറുത്തുനിൽപ്പ് സംഘം അറിയിച്ചു
ദുബൈ: ഇറാഖിലും ചെങ്കടലിലും അമേരിക്കൻ സൈനിക ഇടപെടൽ ഗസ്സ യുദ്ധത്തിന് വ്യാപ്തി കൂട്ടുമെന്ന ആശങ്ക ശക്തം. ബഗ്ദാദിൽ ചെറുത്തുനിൽപ് പ്രസ്ഥാനമായ പോപുലർ മൊബിലൈസേഷൻ ഫോഴ്സ് കമാൻഡർ മുഷ്താഖ് താലിബ് അൽ സൈദിയടക്കം രണ്ടുപേരെഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ അമേരിക്കക്കെതിരെ മുന്നറിയിപ്പുമായി സംഘടന. ചെങ്കടലിൽ കപ്പലുകൾക്കെതിരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ആഞ്ഞടിക്കുമെന്ന അമേരിക്കൻ പ്രഖ്യാപനം തള്ളി ഹുത്തികൾ.
ഇസ്രായേലിനു പിന്നാലെ അമേരിക്കയുടെ പുതിയ സൈനിക ഇടപെടൽ കൂടിയായതോടെ പശ്ചിമേഷ്യ കൂടുതൽ കലുഷിതം. സാലിഹ് അൽ ആറൂറിയുടെ വധത്തിനു പിന്നാലെ, തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് ഹിസ്ബുല്ല പോരാളികൾ കൊല്ലപ്പെട്ടു.
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ഫലസ്തീൻ സ്ട്രീറ്റിൽ പി.എം.എഫിന്റെഅൽ നുജാബ മിലീഷ്യ ആസ്ഥാനത്തിനു സമീപം നടന്ന ഡ്രോൺ ആക്രമണത്തിൽ മുഷ്താഖ്താലിബ് അൽ സൈദി കൊല്ലപ്പെട്ടു.ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുത്തു. സിറിയയിലെ അമേരിക്കൻ സൈനിക ആസ്ഥാനത്തിനു നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖിലെ ചെറുത്തുനിൽപ്പ് സംഘം അറിയിച്ചു
ഹമാസ്നേതാക്കൾ എവിടെപ്പോയി ഒളിച്ചാലും പിന്തുടർന്ന് വധിക്കുമെന്ന് മൊസാദ് മേധാവി ഡേവിഡ് ബർണിയ പറഞ്ഞു. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കെൻറ പര്യടനത്തിന് തുടക്കം. ഇന്ന് തെൽ അവീവിൽ ഇസ്രായേൽ നേതാക്കളുമായി ബ്ലിൻകൻ ചർച്ച നടത്തും.ഈജിപ്ത്, ജോർദാൻ, സൗദി ഉൾപ്പെടെ അഞ്ച് അറബ് രാജ്യങ്ങളിലും ബ്ലിൻകൻ സന്ദർശിക്കും.റാമല്ലയിൽ മഹ്മൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടക്കും.
ഇറാനിലെ ഇരട്ട സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി ഏറ്റെടുത്തു.എന്നാൽ സ്ഫോടനത്തിനു പിന്നിൽ ഇസ്രായേലും അമേരിക്കയും ആണെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഇറാൻ.
ലബനാനിൽ കൊല്ലപ്പെട്ട ഹമാസ്നേതാവ് സാലിഹ് അൽ അറൂറിക്ക് ഇന്നലെ ആയിരങ്ങൾവിടനൽകി. ലബനാനിലെ ഷാതില അഭയാർഥി ക്യാമ്പിന് പുറത്തെ ഖബർസ്ഥാനിൽ ആയിരുന്നു സംസ്കാരം. ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ 24 മണിക്കൂറിനിടെ 125 മരണം. 318 പേർക്ക് പരിക്കേറ്റു. ഇതോടെ മൊത്തം മരണം 22,438 ആയതായിഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 57,614 പേർക്ക് പരിക്കുണ്ട്. വെസ്റ്റ്ബാങ്കിലെ നൂർശംസ് അഭയാർഥിക്യാമ്പിൽ നടത്തിയ പരിശോധനയിൽ 120 പേരെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തു. മൂന്ന് വീടുകൾ തകർത്തു.