വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് അമേരിക്ക

കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക ഘട്ടമാണിതെന്ന് ബൈഡന്‍.

Update: 2021-05-14 01:44 GMT
Advertising

വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍റെതാണ് തീരുമാനം. സാമൂഹിക അകലം പാലിക്കുന്നതിനും ഇളവ് നല്‍കിയിട്ടുണ്ട്.

കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക ഘട്ടമാണിതെന്നും ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തതായും പ്രസിഡന്‍റ് ബൈഡന്‍ പറ‍ഞ്ഞു. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ മാസ്ക് ധരിക്കുന്നതു തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫിനിഷിങ് ലൈന്‍ തൊടുന്നതു വരെ നമ്മള്‍ സ്വയം സംരക്ഷിക്കുന്നതു തുടരണം. ഇതുപോലൊരു വലിയ പ്രഖ്യാപനം നടത്തിയതിനു ശേഷം താഴേക്ക് വീഴാന്‍ നമുക്കാവില്ലെന്നും ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News