ലോകത്തെ ഏറ്റവും 'ചെലവേറിയ' വിവാഹ മോചനങ്ങള്‍

ബിൽ ഗേറ്റ്‌സും മെലിൻഡയും വേർപിരിയുമ്പോൾ ലോകം മുഴുവൻ ശ്രദ്ധിച്ചത് എത്രയായിയിക്കും അവർ തമ്മിൽ പിരിയുമ്പോൾ ബിൽഗേറ്റ്‌സ് മെലിൻഡയ്ക്ക് നൽകേണ്ട സ്വത്തിന്‍റെ മൂല്യം എന്നാണ്.

Update: 2021-05-08 11:22 GMT
Editor : Nidhin | By : Web Desk
Advertising

ബിൽ ഗേറ്റ്‌സും മെലിൻഡയും വേർപിരിയുമ്പോൾ ലോകം മുഴുവൻ ശ്രദ്ധിച്ചത് എത്രയായിയിക്കും അവർ തമ്മിൽ പിരിയുമ്പോൾ ബിൽഗേറ്റ്‌സ് മെലിൻഡയ്ക്ക് നൽകേണ്ട സ്വത്തിന്റെ മൂല്യം എന്നാണ്. നിലവിൽ 130 ബില്യൺ ഡോളറാണ് ബിൽഗേറ്റ്‌സിന്റെ പങ്കുവയ്ക്കപെടേണ്ട സമ്പാദ്യത്തിന്റെ മൂല്യം. അതുകൊണ്ടു തന്നെ ഇവരുടെ വിവാഹ മോചന തുക ലോകത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. അതേസമയം ഇതുവരെ ലോകത്ത് നടന്ന ഏറ്റവും 'ചെലവേറിയ' വിവാഹമോചനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.




ജെഫ് ബെസോസ്- മക്കെൻസി സ്‌കോട്ട്

ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസും മക്കെൻസി സ്‌കോട്ടും വേർപിരിഞ്ഞപ്പോൾ 36 ബില്യൺ ഡോളറിന്റെ സമ്പാദ്യമാണ് ജെഫ് ബെസോസിന് നഷ്ടമായത്. ഈ വിവാഹ മോചനം മക്കെൻസി സ്‌കോട്ടിനെ ലോകത്തെ ഏറ്റവും ധനികരായ സ്ത്രീകളിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചു. 2019 ജുലൈയിലാണ് ഇരുവരും വേർ പിരിഞ്ഞത്. മക്കെൻസി സ്‌കോട്ട് പിന്നീട് ഒരു ശാസ്ത്ര അധ്യാപകനെ വിവാഹം ചെയ്തു.


ജോസ്ലിൻ-അലക് വൈൽഡെൻസ്റ്റെയിൻ

1990 ലാണ് ഇരുവരും വേർപിരിഞ്ഞത്. അക്കാലത്തെ ഏറ്റവും വലിയ വിവാഹമോചന തുകയായ 2.5 ബില്യൺ ഡോളറാണ് ജോസ്ലിന് ലഭിച്ചത്. പക്ഷേ ഇതേ ജോസ്‌ലിൻ 2018 ൽ പാപ്പരായി മാറിയത് മറ്റൊരു ചരിത്രം.



എലോൺ മസ്‌ക്-ജസ്റ്റിൻ മസ്‌ക്

ടെസ്ല സ്ഥാപകൻ എലോൺ മസ്‌കിനുമുണ്ട് ഇതുപോലൊരു വിവാഹമോചന കഥ. ജസ്റ്റിൻ മസ്‌കിനെ വിവാഹമോചനം ചെയ്തത് വഴി മാസം 1,70,000 ഡോളർ മാസം കോടതി ചെലവുകൾക്ക് മാത്രമായി നൽകേണ്ടി വന്നു.

വീണ്ടും വിവാഹം കഴിച്ച എലോൺ മസ്‌ക് താലൂഹ് റിലേയെയാണ് വിവാഹം ചെയ്തത്. പക്ഷേ രണ്ടു പ്രാവശ്യമാണ് മസ്‌ക് റിലേയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയത്. ആദ്യം 2012 ൽ റിലേയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ 4.2 മില്യൺ ഡോളർ റിലേയ്ക്ക് നൽകി. ഒരു വർഷത്തിനു ശേഷം അവർ വീണ്ടും വിവാഹം കഴിച്ചെങ്കിലും 2015ൽ വീണ്ടും ബന്ധം വേർപ്പെടുത്തി. 16 മില്യൺ ഡോളറാണ് അപ്പോൾ മസ്‌കിന് നൽകേണ്ടി വന്നത്.

ബെർണി-സ്ലാവിക്ക എക്ലസ്റ്റോൺ

മുൻ ഫോർമുല താരം ബെർണി 2009 ൽ 24 വർഷത്തെ വിവാഹത്തിന് ശേഷം ക്രൊയേഷ്യൻ അർമാനി മോഡലിൽ നിന്ന് വിവാഹമോചനം നേടി. അവരുടെ സെറ്റിൽമെന്റിന്റെ വിശദാംശങ്ങളൊന്നും ലഭ്യമല്ലെങ്കിലും ബെർണി എക്ലെസ്റ്റോൺ തന്റെ മുൻ ഭാര്യക്ക് 1.2 ബില്യൺ ഡോളർ നൽകിയതായി വിശ്വസിക്കപ്പെടുന്നു.



ടൈഗർ വുഡ്‌സ്-എലിൻ

ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്‌സ സ്വീഡിഷ് മോഡലിനെ 2001 ഓപ്പൺ ചാമ്പ്യൻഷിപ്പിൽ കണ്ടുമുട്ടി, അവർ മൂന്ന് വർഷത്തിന് ശേഷം ബാർബഡോസിൽ വച്ച് വിവാഹം കഴിച്ചു. എന്നിരുന്നാലും, 2009 ൽ ടൈഗർ വുഡ്‌സിന് ഒരു നൈറ്റ്ക്ലബ് മാനേജറുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് വിവാഹ മോചനം നടന്നത്. 110 മില്യൺ ഡോളറിന് എലിൻ നോർഡെഗ്രെൻ വുഡ്‌സിനെ വിവാഹമോചനം ചെയ്തു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News