വുഹാനിൽ വീണ്ടും കോവിഡ്: ജനങ്ങളെ മുഴുവൻ പരിശോധിക്കാൻ നിർദേശം

ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലൊയണ് വുഹാനിലെ കൂട്ടപ്പരിശോധന. നഗരത്തിലെ കുടിയേറ്റ തൊഴിലാളികളിൽ ഏഴു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Update: 2021-08-03 07:56 GMT
Editor : rishad | By : Web Desk
Advertising

കോവിഡിന്റെ പ്രഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന വുഹാനില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുഴുവന്‍ ജനങ്ങളെയും പരിശോധിക്കാനൊരുങ്ങി അധികൃതര്‍. ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലൊയണ് വുഹാനില്‍ കൂട്ടപ്പരിശോധന. നഗരത്തിലെ കുടിയേറ്റ തൊഴിലാളികളിൽ ഏഴു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഒരു കോടിയിലധികം ജനസംഖ്യയുള്ള വുഹാനിൽ ന്യൂക്ലിക് ആസിഡ് പരിശോധനയാണ് നടത്താൻ പോകുന്നതെന്ന് പ്രവിശ്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ലി താവോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയില്‍ കോവിഡ് വ്യാപനം ഏതാനും ദിവസങ്ങളിലായി കൂടിവരികയാണ്. 10 ദിവസത്തിനുള്ളില്‍ 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തുടനീളമുള്ള 15 പ്രവിശ്യകളെയാണ് കോവിഡ് ബാധിച്ചത്. ഇതിനെ തുടര്‍ന്നാണ് വന്‍പരിശോധനകളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ ചൈന ശ്രമിക്കുന്നത്.

ഡെല്‍റ്റ വേരിയന്റാണ് ചൈനയില്‍ വ്യാപിക്കുന്നത് എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ചൈനീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആദ്യത്തില്‍ കോവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വുഹാനിൽ നീണ്ട ലോക്ഡൗണാണ് ഏർപ്പെടുത്തിയിരുന്നത്. കൂട്ടപ്പരിശോധനയും പിന്നാലെ നടന്നിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News