Light mode
Dark mode
അമേരിക്കയുടെ ആണവ മുങ്ങിക്കപ്പൽ യു.എസ്.എസ് ഫ്ളോറിഡ ഗൾഫ് തീരത്തെത്തി.
അൽശിഫ അടക്കം അഞ്ച് ആശുപത്രികൾക്ക് നേരെയാണ് ഇന്ന് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്.
ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കവിഞ്ഞു.
ഗസ്സയിൽനിന്ന് ഫലസ്തീനികളെ പുറംതള്ളാനുള്ള നീക്കം യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്ന് ജോർദാൻ വ്യക്തമാക്കി.
ഇസ്രായേലിന്റെ ആണവായുധങ്ങൾ നശിപ്പിക്കാൻ യു.എൻ രക്ഷാസമിതിയും അന്താരാഷ്ട്ര ആണവോർജ സമിതിയും ഉടൻ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
യു.എന്നിനു കീഴിലെ 50ഓളം കെട്ടിടങ്ങൾക്കുനേരെ ഇതിനകം ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്.
കുടിയിറക്കപ്പെട്ടവരും കുടിയിറക്കിയവരും തമ്മിലുള്ള പോരാട്ടമാണ് ഫലസ്തീനിൽ നടക്കുന്നതെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അന്താരാഷ്ട്ര റെഡ്ക്രോസ് അധികൃതരുമായി ഫോണിൽ ചർച്ച നടത്തിയ ശേഷമാണ് ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്.
ഹോളി ഫാമിലി കാത്തലിക് പള്ളിക്ക് സമീപമാണ് വലിയ ശബ്ദത്തോടെ മിസൈൽ പതിച്ചത്.
ശത്രുവിനെതിരെ അചഞ്ചല പോരാട്ടം തുടരുമെന്നും സയണിസ്റ്റ് രാഷ്ട്രം പരാജയത്തിലേക്കാണ് നീങ്ങുന്നതെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു.
ഇന്ത്യാ ഗവൺമെന്റിന്റെ ഇസ്രായേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പി.ബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പടെയുള്ളവർ സത്യഗ്രഹം നടത്തും.
ഫലസ്തീൻ പ്രശ്നത്തിൽ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ നിലപാടിനൊപ്പം നിൽക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും സമദാനി പറഞ്ഞു.
വാഇൽ ദഹ്ദൂഹിന്റെ ഭാര്യ, മകൻ, മകൾ, പേരക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗസ്സയിൽ കരയുദ്ധം തുടങ്ങിയാൽ സയണിസ്റ്റ് രാജ്യം അവിടെ കുഴിച്ചുമൂടപ്പെടുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഫലസ്തീൻ കുട്ടികളുടെ ജീവിതവും പ്രധാനമാണ്. അത് കണക്കിലെടുക്കാതെ മുന്നോട്ടു പോകാനാവില്ല. ഇരട്ടത്താപ്പ് അനുവദിക്കാനാവില്ലെന്നും ഖത്തർ അമീർ പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നേരിട്ട് കണ്ട് മാക്രോൺ ഐക്യദാർഢ്യമറിയിക്കും.
കരയുദ്ധത്തിലേക്ക് പോയാൽ നിലവിലെ സാഹചര്യത്തിൽ വലിയ തിരിച്ചടിയാകുമെന്നാണ് യു.എസ് വിലയിരുത്തൽ.
ഇന്ന് രാവിലെ മാത്രം കൊല്ലപ്പെട്ടത് 58 പേരാണ്.
ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് സ്ത്രീകളായ രണ്ട് ബന്ദികളെ വിട്ടയച്ചതെന്ന് ഹമാസ് വ്യക്തമാക്കി.
ബന്ദികളുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് തെൽ അവീവിൽ ഇസ്രായേൽ പ്രസിഡന്റിന്റെ വസതിക്കു മുന്നിൽ പ്രകടനം നടന്നു.