ഗൾഫ് പ്രതി​സ​ന്ധി പരിഹരിക്കാന്‍ ഉപാധി​ക​ളി​ല്ലാ​ത്ത തു​റ​ന്ന ച​ർ​ച്ച​ക്ക് ത​യ്യാ​റാ​ണെ​ന്ന് ഖ​ത്ത​ർ

Update: 2018-05-08 11:12 GMT
Editor : Jaisy
ഗൾഫ് പ്രതി​സ​ന്ധി പരിഹരിക്കാന്‍ ഉപാധി​ക​ളി​ല്ലാ​ത്ത തു​റ​ന്ന ച​ർ​ച്ച​ക്ക് ത​യ്യാ​റാ​ണെ​ന്ന് ഖ​ത്ത​ർ
Advertising

ജ​നീ​വ​യി​ൽ ന​ട​ന്ന മ​നു​ഷ്യ​വ​കാ​ശ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി​യാ​ണ് ഇ​ക്കാ​ര്യം ആവർത്തിച്ചത്

ഗൾഫ് പ്രതി​സ​ന്ധി പരിഹരിക്കാന്‍ ഉപാധി​ക​ളി​ല്ലാ​ത്ത തു​റ​ന്ന ച​ർ​ച്ച​ക്ക് ത​യ്യാ​റാ​ണെ​ന്ന് ഖ​ത്ത​ർ വീ​ണ്ടും വ്യ​ക്ത​മാ​ക്കി . ജ​നീ​വ​യി​ൽ ന​ട​ന്ന മ​നു​ഷ്യ​വ​കാ​ശ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി​യാ​ണ് ഇ​ക്കാ​ര്യം ആവർത്തിച്ചത്. മൂ​ന്ന് മാസം പിന്നിട്ട പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ഫോർമുലകളൊന്നും ഉരുത്തിരിയാത്ത ​ ​സാ​ഹ​ച​ര്യ​ത്തി​ലാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം

ഖത്തറിന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന് കോ​ട്ടം​ത​ട്ടാ​ത്ത ഏ​ത് വി​ഷ​യ​ത്തി​ലും ച​ർ​ച്ച​യാ​വാമെന്നും , ഉ​പാ​ധി​ക​ളു​മാ​യി ച​ർ​ച്ച​ക്ക് വ​ന്നാ​ൽ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ​ഥാ​നി​ വ്യ​ക്ത​മാ​ക്കി. സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ്ൽ​ഥാ​നി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​ർ വാ​ർ​ത്താ​ഏ​ജ​ൻ​സി ന​ൽ​കി​യ വാ​ർ​ത്ത പൂ​ർ​ണ​മാ​യും ശ​രി​യാ​ണ്. എ​ന്നാ​ൽ സം​സാ​രി​ച്ച് അ​ര മ​ണി​ക്കൂ​റി​ന​കം ത​ന്നെ സൗ​ദി നി​ല​പാ​ട് മാ​റ്റി​യ​തിന്റെ കാ​ര​ണം അ​റി​യി​ല്ലെ​ന്നും ശൈ​ഖ് മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ്​ ഡോ​ണാ​ൾ​ഡ് ട്രം​പു​മാ​യി ന​ട​ന്ന ച​ർ​ച്ച​ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ കൂ​ടി താ​ൽ​പ​ര്യ​​ ത്തോടെയാണ് ഈ ​സം​സാ​രം ന​ട​ന്ന​ത്. യ​മ​നി​ലെ സ​ഖ്യ സേ​ന​യോ​ടൊ​പ്പം ത​ങ്ങ​ൾ സ​ഹ​ക​രി​ച്ച​ത് ജി.​സി.​സി​യു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്. ത​ങ്ങ​ളു​ടെ സൈ​ന്യം സൗ​ദി അ​തി​ർ​ത്തി​യി​ൽ നി​ല​യു​റ​പ്പി​ച്ച​ത് അ​തി​ന് വേ​ണ്ടി​യാ​ണെ​ന്നും ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​റി​യി​ച്ചു. കു​വൈ​ത്ത് മു​ൻ​കൈ എ​ടു​ത്ത് ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​മാ​യി പൂ​ർ​ണാ​ർ​ഥ​ത്തി​ൽ സ​ഹ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഉ​പ​രോ​ധം കാ​ര​ണ​മാ​യി ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് ഖ​ത്ത​റി​ന് മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ച ഉ​പ​രോ​ധം വ​ലി​യ തോ​തി​ലാ​ണ് രാ​ജ്യ​ത്തെ ബാ​ധി​ച്ച​ത്. അ​യ​ൽ രാ​ജ്യ​ങ്ങ​ളു​മാ​യി പ​ല വി​ധ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കു​ണ്ടാ​യ ന​ഷ്​​ടം വി​വ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്. 26,000ല​ധി​കം പ​രാ​തി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഉ​പ​രോ​ധ​ത്തിന്റെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് ഖ​ത്ത​റി​ലു​ള്ള​വ​ർ മാ​ത്ര​മ​ല്ല. ഉ​പ​രോ​ധ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും തു​ല്യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ്. രാ​ജ്യം ഭീകര​വാ​ദ​ത്തെ എ​ന്നും എ​തി​ർ​ത്ത് പോ​ന്നി​ട്ടു​ണ്ട്. മ​റി​ച്ചു​ള്ള ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും അ​ടി​സ​ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News