ഹത്ത കൾച്ചറൽ നൈറ്റിന്റെ നാലാം പതിപ്പിന് തുടക്കമായി

Update: 2024-12-22 19:26 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ: ഹത്ത കൾച്ചറൽ നൈറ്റിന്റെ നാലാം പതിപ്പിന് തുടക്കമായി. ഇന്നു മുതൽ ജനുവരി ഒന്നു വരെയാണ് ആഘോഷം. സംസ്‌കാരവും പൈതൃകവും വിനോദവും നിറഞ്ഞ ആഘോഷാനുഭവമാണ് ഹത്ത കൾച്ചറൽ നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. ഹത്തയുടെ ചരിത്രവും പ്രകൃതിയും സാംസ്‌കാരിക സവിശേഷതകളും സഞ്ചാരികൾക്ക് ആസ്വദിക്കാം. ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി ഹത്തയെ മാറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഹത്ത മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാന്റെ ഭാഗമായാണ് കൾച്ചറൽ നൈറ്റ്. ദുബൈ കൾച്ചർ ആന്റ് ആർട്‌സ് അതോറ്റിയാണ് ആഘോഷത്തിന് ചുക്കാൻ പിടിക്കുന്നത്.

പത്തു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ കലാകാരന്മാരുടെ പ്രകടനങ്ങൾ സഞ്ചാരികൾക്ക് നേരിട്ടാസ്വദിക്കാം. അൽ ഹർബിയ, അൽ അയാല, അൽ അസി എന്നീ പരമ്പരാഗത കലാസംഘങ്ങളുടെ ആവിഷ്‌കാരങ്ങളുമുണ്ട്. പരമ്പരാഗത വാദ്യോപകരണമായ റബാബയുടെയും ഔദിന്റെയും തത്സമയ സെഷനും സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നു.

ഹത്തയിൽ നമ്മുടെ തണുപ്പുകാലം എന്ന ആശയത്തിലാണ്, ഇക്കുറി അധികൃതർ സഞ്ചാരികളെ വരവേൽക്കുന്നത്. കൾച്ചറൽ നൈറ്റ് അടക്കം അഞ്ച് വ്യത്യസ്ത തരം ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഹത്ത ഹണി ഫെസ്റ്റിവൽ, ഹത്ത അഗ്രികൾച്ചറൽ ഫെസ്റ്റ്, ദുബൈ ഷോപ്പിങ് ഫെസ്റ്റിവലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഹത്ത എക്‌സ് ഡിഎസ്എഫ് എന്നിവയാണ് മറ്റു പ്രധാന ആഘോഷങ്ങൾ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News