ഇന്ത്യൻ സ്‌കൂൾ വാർഷിക സാംസ്‌കാരിക മേളക്ക് ഉജ്ജ്വല സമാപനം

Update: 2024-12-22 11:39 GMT
Editor : Thameem CP | By : Web Desk
Advertising

മനാമ: ബഹ്‌റൈനിൽ ഇന്ത്യൻ സ്‌കൂൾ രണ്ട് വർഷത്തിന് ശേഷം ഒരുക്കിയ വാർഷിക സാംസ്‌കാരിക മേളക്ക് മികച്ച ജനപങ്കാളിത്തം.സമാപന ദിവസവും വൻ ജനാവലിയാണ് ഫെയർ ആസ്വദിക്കാൻ സ്‌കൂൾ കാമ്പസിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യൻ സ്‌കൂളും പൊതു സമൂഹവും തമ്മിലുള്ള മികവുറ്റ സഹകരണത്തിന്റെ നേർസാക്ഷ്യമായിരുന്നു മേളയിലെ സന്ദർശകർ. വിദ്യാർത്ഥികളുടെ വൈവിധ്യവും കലാപരവുമായ കഴിവുകൾ ഉയർത്തിക്കാട്ടുന്ന പ്രകടനങ്ങൾ, പ്രദർശനങ്ങൾ, വിനോദ പരിപാടികൾ എന്നിവയുടെ ചലനാത്മകമായ സംയോജനമാണ് മേളയിൽ ഉണ്ടായിരുന്നത്.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി (എച്ച്ഒസി) രവി കുമാർ ജെയിൻ, സെക്കൻഡ് സെക്രട്ടറി (പിപിഎസ് ടു അംബാസഡർ) ഗിരീഷ് ചന്ദ്ര പൂജാരി എന്നിവർ മേള സന്ദർശിച്ചു. ഇന്ത്യൻ ഗായിക ടിയ കറും സംഘവും ഹരം പകരുന്ന ബോളിവുഡ് ഗാനങ്ങങ്ങളുമായി ജനസഞ്ചയത്തെ ആകർഷിച്ചു. വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിയിരുന്ന ഭക്ഷണശാലകളിൽ സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. വിനോദത്തിലും സാംസ്‌കാരിക അനുഭവങ്ങളിലും മുഴുകി ആഘോഷത്തിന്റെ ഓരോ നിമിഷവും സന്ദർശകർ ഏറെ ആസ്വദിച്ചു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, സ്റ്റാർ വിഷൻ ഇവന്റ്‌സ് ചെയർമാനും സിഇഒയുമായ സേതുരാജ് കടയ്ക്കൽ, ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ വിപിൻ കുമാർ, സ്‌കൂൾ വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മിഥുൻ മോഹൻ (പ്രോജക്ട്‌സ് & മെയിന്റനൻസ്), ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല (ട്രാൻസ്പോർട്ട്), പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, കമ്മ്യൂണിറ്റി ലീഡർ മുഹമ്മദ് ഹുസൈൻ മാലിം, ചീഫ് കോർഡിനേറ്റർ ഷാഫി പാറക്കട്ട എന്നിവർ സമാപന ചടങ്ങിൽ പങ്കെടുത്തു.

സ്‌കൂൾ മേളയുടെ സുവനീർ അഡ്വ.ബിനു മണ്ണിൽ വറുഗീസ് പ്രകാശനം ചെയ്തു. കമ്മ്യുണിറ്റി ലീഡറും ബിസിനസ് പ്രമുഖനുമായ എസ് ഇനായദുള്ളയും മുൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണിയും സുവനീർ സ്വകരിച്ചു. സുവനീർ എഡിറ്റർ ബിനോജ് മാത്യു, സ്റ്റാഫ് എഡിറ്റർ ശ്രീസദൻ ഒ.പി എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ. ബിനു മണ്ണിൽ വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഐക്യം വളർത്തുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയെ ഊന്നിപ്പറഞ്ഞു. മേളയുടെ വിജയം ഈ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂൾ മേള മികച്ച വിജയമാക്കി മാറ്റുന്നതിൽ സ്‌പോൺസർമാർ, കമ്മ്യൂണിറ്റി നേതാക്കൾ, മന്ത്രാലയങ്ങൾ, മാതാപിതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ നൽകിയ മികച്ച പിന്തുണയ്ക്ക് ജനറൽ കൺവീനർ വിപിൻ കുമാർ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. പരിപാടി ആസ്വാദ്യകരമാക്കുന്നതിൽ മാത്രമല്ല, അർത്ഥവത്തായതാക്കുന്നതിൽ മുഴുവൻ സ്‌കൂൾ സമൂഹത്തിന്റെയും സജീവ പങ്കാളിത്തം നിർണായകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാർഷിക സാംസ്‌കാരിക മേള, പ്രത്യേകിച്ച് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച വിജയമാക്കി മാറ്റുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നൽകിയ വലിയ പിന്തുണക്ക് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ നന്ദി രേഖപ്പെടുത്തി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News