കൂടുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യു എ ഇ വിസാ ഇളവ് പ്രഖ്യാപിച്ചു

Update: 2018-06-04 20:08 GMT
Editor : admin
കൂടുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യു എ ഇ വിസാ ഇളവ് പ്രഖ്യാപിച്ചു
Advertising

ബ്രിട്ടീഷ്, യൂറോപ്പ് താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ യു എ ഇയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും

കൂടുതല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യു എ ഇ വിസാ ഇളവ് പ്രഖ്യാപിച്ചു. ബ്രിട്ടീഷ്, യൂറോപ്പ് താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ യു എ ഇയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.


അമേരിക്കയില്‍ താമസവിസയോ, ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഈവര്‍ഷം മെയ് ഒന്ന് മുതല്‍ യു എ ഇ വിസാ ഇളവ് പ്രഖ്യാപിച്ചിരുന്നു. മുന്‍കൂട്ടി വിസക്ക് അപേക്ഷിക്കാതെ തന്നെ യു എ ഇയിലെ വിമാനത്താവളങ്ങളില്‍ എത്തി ഓണ്‍ അറൈവല്‍ വിസ എടുക്കാനുള്ള സൗകര്യമാണ് ഇവര്‍ക്ക് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സമാനമായ ആനുകൂല്യം യു കെയിലും യൂറോപ്പിലും താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് കൂടി ബാധകമാക്കിയിരിക്കുന്നത്. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസാ ഇളവ് നല്‍കുന്നത് ഇന്ത്യയും യുഎഇയും തമ്മിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

സാന്പത്തികം, രാഷ്ട്രീയം, വാണിജ്യ മേഖലകളില്‍ മുന്നേറ്റമുണ്ടാകും. ഏറ്റവും കൂടുതല്‍ ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന രാജ്യം എന്ന പദവിയിലേക്ക് എത്താനുള്ള യു എ ഇയുടെ നീക്കത്തിന് ശക്തിപകരാന്‍ കൂടിയാണ് ഈ തീരുമാനമെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. ചെറുകിട കുറ്റകൃത്യങ്ങള്‍ക്ക് പിഴക്ക് പകരം നിര്‍ബന്ധിത സാമൂഹിക സേവനം നടപ്പാക്കുന്ന നിയമത്തിനും, മൂല്യവര്‍ധിത നികുതി നടപ്പാക്കുന്ന നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News