പുഷ്പാ ടെക്സ്റ്റയില്‍സ്

കവിത | പുഷ്പാ ടെക്സ്റ്റയില്‍സ് | റോബിന്‍ എഴുത്തുപുര

Update: 2022-09-22 10:27 GMT
Click the Play button to listen to article



ഷര്‍ട്ടൊരെണ്ണം

വാങ്ങാമെന്ന് കരുതി

ടൗണിലെ കടയില്‍ കയറി.

അന്നിത്

പുഷ്പാ സിറോക്‌സ് & എസ്.ടി.ഡി ബൂത്തായിരുന്നു ;

എത്രയെത്ര പകര്‍പ്പുകള്‍,

കടങ്ങള്‍ ...

പിന്നീട്

പുഷ്പാ ഫ്‌ളവേഴ്‌സായപ്പോള്‍

പൂവും പൂക്കാലവും

തൂക്കിവാങ്ങിക്കാമായിരുന്നു.

മുറിത്തുണിയില്‍

നൂലു മുറുക്കി

കറങ്ങിക്കറങ്ങിച്ചിരിച്ച

പുഷ്പാ ടെയ്‌ലറിംഗ് ,

'സന്ദര്‍ശ'നത്തിലേതുപോലേ

അധികനേരങ്ങള്‍

മൗനംകുടിച്ച് കാത്തിരുന്ന

പുഷ്പാ മാട്രിമോണിയല്‍ ....

ഒരെണ്ണം ബോധിച്ചപ്പോഴേക്കും

സെയില്‍സ്‌ഗേള്‍

നീലഷര്‍ട്ടൊരെണ്ണം കൊണ്ടുവന്നു

'ഇവിടെ തുന്നിയതാ '

പാകമല്ലെങ്കിലും

അതിട്ട് പുത്തന്‍ഞുള്ളുകള്‍

പാഞ്ഞുപോകുന്ന റോഡിലേക്കിറങ്ങി.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - റോബിന്‍ എഴുത്തുപുര

contributor

Similar News

കടല്‍ | Short Story