ന്യൂ-ജെൻ എർട്ടിഗയുടെ ബുക്കിങ് ആരംഭിച്ച് മാരുതി

പുതുക്കിയ മോഡലിൽ ഡ്യുവൽ ജെറ്റ് സജ്ജീകരണവും സ്‍മാർട്ട് ഹൈബ്രിഡ് ടെക്‌നോളജിയും ഉള്ള 1.5 എൽ പെട്രോൾ എഞ്ചിന്റെ പുനർനിർമ്മിച്ച പതിപ്പും അവതരിപ്പിക്കും.

Update: 2022-04-07 12:34 GMT
Editor : abs | By : Web Desk
Advertising

പുതുക്കിയ എർട്ടിഗ എംപിവിയുടെ  പ്രീ-ബുക്കിങ് മാരുതി സ്വീകരിച്ചു തുടങ്ങി. 11,000 രൂപയാണ് ബുക്കിങ് തുക. പുറത്തിറക്കുന്നതിന് മുന്നോടിയായി വാഹനത്തിന്റെ പരീക്ഷണം സജീവമായി നടത്തിവരികയാണ് മാരുതി. പുതുക്കിയ മോഡലിൽ ഡ്യുവൽ ജെറ്റ് സജ്ജീകരണവും സ്‍മാർട്ട് ഹൈബ്രിഡ് ടെക്‌നോളജിയും ഉള്ള 1.5 എൽ പെട്രോൾ എഞ്ചിന്റെ പുനർനിർമ്മിച്ച പതിപ്പും അവതരിപ്പിക്കും.

 പുതിയ ബലേനോയിൽ കാണുന്ന രൂപകല്പനയ്ക്ക് സമാനമായ ഒരു പുതിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം ചില ചെറിയ എക്‌സ്റ്റേണൽ അപ്ഡേറ്റുകൾ വാഹനത്തിൽ കാണും.  സമാനമായ ശൈലിയിലുള്ള ഹെഡ്ലൈറ്റുകൾ, ടെയിൽലാമ്പുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവ എംപിവിയിൽ തുടരും.

 750,000 സന്തുഷ്ടരായ ഉപഭോക്താക്കളുമായി, എർട്ടിഗ ഇന്ത്യയുടെ എംപിവി വിപണിയിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് & സെയിൽസ്) ശ്രീ. ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ന്യൂ ഏജ് ഫീച്ചറുകൾ, നവീകരിച്ച പവർട്രെയിൻ, അഡ്വാൻസ്ഡ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുണ്ടാകും. നെക്സ്റ്റ് ജെൻ എർട്ടിഗ ഉപഭോക്താക്കളെ കൂടുതൽ സന്തോഷിപ്പിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്, കൂടുതൽ ഇന്ധനക്ഷമതയുള്ളതും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ വാഹനം അവരുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ദീർഘയാത്രകൾക്ക് സ്‌റ്റൈലിഷ് കൂട്ടാളിയുമാണ് എന്നും ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.

സുസുക്കി കണക്ട്, 17.78 cm (7.0 ഇഞ്ച്) സ്മാർട്ട്‌പ്ലേ പ്രോ ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളോടെയാണ് ഇന്റീരിയറുകൾ തുടരുന്നത്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസർ എന്നിവയും ഇതിലുണ്ട്. സുരക്ഷാ ഉപകരണങ്ങളിൽ പിൻ പാർക്കിംഗ് സെൻസറുകളും ക്യാമറയും, സെൻട്രൽ ലോക്കിംഗ്, ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ABS, EBD, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയ്ക്കൊപ്പം ഹിൽ ഹോൾഡ് ഫംഗ്ഷനും ഉൾപ്പെടും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News