മെറ്റിയോറിനോട് മുട്ടാന്‍ ഹോണ്ട; 350 സി.സിയില്‍ പുതിയ ക്രൂസര്‍

ഹോണ്ട ഹൈനസിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ ക്രൂയിസർ എത്തുന്നത്. സി.സി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയായിരിക്കും വാഹനത്തിന് കരുത്ത് പകരുകയെങ്കിലും പുറം കാഴ്ച്ചയിൽ കാര്യമായി മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Update: 2023-04-05 12:29 GMT
Honda to beat Meteor; The new cruiser at 350 cc

ഹോണ്ട് റെബല്‍, പ്രതീകാത്മക ചിത്രം

AddThis Website Tools
Advertising

ഇന്ത്യന്‍ ഇരുചക്രവിപണിയില്‍  ഏറ്റവും അധികം ആരാധകരുള്ള ഒരു സെഗ്മെന്റാണ് ക്രൂസർ സെഗ്മെന്റ്. നിലവിൽ റോയൽ എൻഫീൽഡ് ആധിപത്യം തുടരുന്ന ഈ സെഗ്മെന്റിൽ എടുത്തുപറയാവുന്ന മറ്റു ബ്രാന്റുകളൊന്നും തന്നെയില്ല. എന്നാലിപ്പോഴിതാ ക്രൂസർ സെഗ്മെന്റിൽ തങ്ങളുടേതായ ഒരിടം ഉറപ്പിക്കാനൊരുങ്ങുകയാണ് ഹോണ്ട. 350 സി.സി സെഗ്മെന്റിൽ പുതിയൊരു ക്രൂസർ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ഹോണ്ട ഹൈനസിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് പുതിയ ക്രൂയിസർ എത്തുന്നത്. റോയൽ എഫീൽഡിന്റെ മെറ്റിയോർ 350യോട് നേരിട്ട് ഏറ്റുമുട്ടുന്നതായിരിക്കും പുതിയ വാഹനം. 348 സി.സി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയായിരിക്കും വാഹനത്തിന് കരുത്ത് പകരുകയെങ്കിലും പുറം കാഴ്ച്ചയിൽ കാര്യമായി മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യാന്തര വിപണിയിൽ ഹോണ്ടയുടെ തുറുപ്പുചീട്ടായ റിബൽ 300 ക്രൂസറിനോടെ ഏറെ രൂപസാദൃശ്യമുള്ളതായിരിക്കും പുതിയ വാഹനം. ക്രൂസർ വിഭാഗത്തിൽപ്പെടുന്ന വാഹനമായതിനാൽ തന്നെ ഗ്രൗണ്ട് ക്ലിയറൻസ് കുറവായിരിക്കും. ക്രൂസർ വാഹനമായതിനാൽ തന്നെ താഴ്ന്ന സീറ്റിംങ് ആയിരിക്കും വാഹനത്തിനുണ്ടാവുക.

മെറ്റിയോറുമായി നേരിട്ട് ഏറ്റുമുട്ടുന്നതിനാൽ തന്നെ വിലയിലും മെറ്റിയോറുമായി ഒത്തുപോകുന്നതായിരിക്കണം വാഹനം. അതിനാൽ തന്നെ രണ്ട് ലക്ഷം രൂപയ്ക്കും 2.20 നും ഇടയിലായിരിക്കും വിലയെന്നാണ് അനുമാനിക്കുന്നത്. നവംബറിൽ വാഹനം പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം കമ്പനി അറിയിച്ചിരുന്നതെങ്കിലും ഉത്സവ സീസൺ കണക്കിലെടുത്ത് നേരത്തെ വിപണിയിലെത്താനും സാധ്യതയുണ്ട്. അതേസമയം

ഹോണ്ടയുടെ എക്കാലത്തേയും ഹിറ്റ് മോഡലായ ആക്ടീവ് ഇലക്ട്രിക് പതിപ്പായി ഇറക്കുമെന്ന് കമ്പനി നേരത്തേ പ്രഖ്യാച്ചിരുന്നു. 2031 ആകുമ്പോഴേക്കും പത്തോളം മോഡലുകളെ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹോണ്ട ഇതിന്റെ പണിപ്പുരയിലായിരുന്നു. ഫിക്സ്ഡ് ബാറ്ററികളും റിമൂവബിൾ ബാറ്ററികളും ഉള്ള മോഡലുകൾ കമ്പനി അവതരിപ്പിക്കും.

K4BA, GJNA എന്നിങ്ങനെ രണ്ടുകോഡുകളുള്ള പ്രോജക്ടുകളാണ് കമ്പനി തുടക്കം കുറിച്ചിരക്കുന്നത്. 2024 മാർച്ചിൽ തന്നെ ആക്ടീവയുടെ ആദ്യ മോഡൽ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മറ്റൊരു ഇലക്ട്രിക് മോഡലും അതേവർഷം തന്നെ പുറത്തിറങ്ങും. ആദ്യ വർഷം തന്നെ ഒന്നര ലക്ഷത്തോളം ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കും.

2024 സാമ്പത്തിക വർഷം ആകുമ്പോഴേക്കും ഉദ്പാതനം 50 ലക്ഷമാക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബംഗളൂരുവിലായിരിക്കും കമ്പനിയുടെ പ്രധാന ഉത്പാദന കേന്ദ്രം. ഇന്ത്യക്കുപുറമെ മറ്റു വിദേശ രാജ്യങ്ങളിലും വിൽപ്പന ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹന നിർമാണ രംഗത്തേക്ക് കമ്പനി ചുവടുവെക്കുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News