ഹ്യുണ്ടായ് കാർ വിൽപന 34 ശതമാനം കുറഞ്ഞു
സെപ്തംബറിൽ ഐ20 സ്‌പോർട്ടി വേർഷനായ ഐ.20 എൻ. ലൈൻ പുറത്തിറക്കിയിട്ടുണ്ട്
Update: 2022-08-29 11:13 GMT
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ആഭ്യന്തര കാർ വിൽപന 34 ശതമാനം കുറഞ്ഞു. 2021 സെപ്തംബറിൽ 45,791 കാറുകളാണ് വിറ്റത്. ആഭ്യന്തര വിപണിയിൽ 33,087 കാറുകൾ വിറ്റപ്പോൾ 12,704 എണ്ണം അന്താരാഷ്ട്ര മാർക്കറ്റിലേക്ക് കയറ്റിയയച്ചു.
വാർഷിക കണക്കെടുക്കുമ്പോഴാണ് 34 ശതമാനത്തിന്റെ കുറവ് വ്യക്തമാകുന്നത്.
സെമി കണ്ടക്ടർ ലഭ്യത കുറഞ്ഞത് കഴിഞ്ഞ മാസം വാഹനനിർമാണത്തെ കാര്യമായി ബാധിച്ചിട്ടുണെന്നാണ് കമ്പനി പറയുന്നത്.
സെപ്തംബറിൽ ഐ20 സ്‌പോർട്ടി വേർഷനായ ഐ.20 എൻ. ലൈൻ പുറത്തിറക്കിയിട്ടുണ്ട്. ഹ്യുണ്ടായ് ഐ20 ഐ.എം.ടി മധ്യപ്രദേശ് ഇൻഡോറിലെ നാഷനൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കിൽ ഓടിച്ചതായും കമ്പനി അറിയിച്ചിട്ടുണ്ട്. 1.0 ലിറ്റർ ടർബോ എൻജിൻ പ്രവർത്തനവും വാഹനം കൈകാര്യം ചെയ്യുന്നതുമാണ് ട്രാക്കിൽ പരിശോധിച്ചത്.