നെക്സയുടെ കൂടുവിട്ട് ബലേനോ അരീനയിലേക്കെന്ന് സൂചന

കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറാണ് ബലേനോ. 15,646 ബലേനോകളാണ് കഴിഞ്ഞ മാസം നിരത്തിലിറങ്ങിയത്.

Update: 2021-09-08 15:52 GMT
Editor : Nidhin | By : Web Desk
Advertising

മാരുതി സുസുക്കി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ബലേനോയുടെ വിൽപ്പന ശൃംഖല വലുതാക്കുന്നു. ഇതുവരെ അവരുടെ പ്രീമീയം ഷോറൂമായ നെക്‌സയിൽ മാത്രം ലഭ്യമായിരുന്ന ബലേനോ മാരുതിയുടെ സാധാരണ ഷോറൂമായ മാരുതി സുസുക്കി അരീനയിൽ കൂടി ഉടൻ തന്നെ ലഭ്യമാക്കുമെന്നാണ് സൂചന. അതേസമയം മാരുതി ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നെക്‌സയിൽ നിലനിർത്തികൊണ്ട് തന്നെ അരീനയിലും ബലേനോ ലഭ്യമാക്കാനാണ് സാധ്യത. നെക്‌സ ഔട്ട്‌ലെറ്റ് ഇല്ലാത്ത ഷോറൂമുകളുടെ വിൽപ്പന കൂട്ടാനാണ് മാരുതി ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കുന്നത്. ഇതുകൂടാതെ നെക്‌സ വഴി വിൽക്കുന്ന വാഹനങ്ങളുടെ സർവീസ് ഇനി അരീനയിലും ചെയ്യാൻ അനുവദിക്കുമെന്നാണ് സൂചന.

കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കാറാണ് ബലേനോ. 15,646 ബലേനോകളാണ് കഴിഞ്ഞ മാസം നിരത്തിലിറങ്ങിയത്.

അടുത്ത വർഷം ബലേനോയുടെ പുതിയ മോഡൽ ഇറക്കുമെന്നും സൂചനയുണ്ട്. ഇതിന്റെ ചില ചിത്രങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇതിൽ നിലവിലുള്ള മോഡലിൽ നിന്ന് മികച്ച മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

നിലവിൽ 5.98 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള ബലേനോയ്ക്ക് കരുത്ത് പകരുന്നത് 1.2 ലിറ്റർ കെ. സിരീസ് എഞ്ചിനാണ്. 83 പിഎസ്, 90 പിഎസ് എന്ന രണ്ട് പവർ ഫിഗറുള്ള, 113 എൻഎം ടോർക്കുള്ള എഞ്ചിനാണ് ഇത്. 5 സ്പീഡ് മാനുവലിലും സിവിടി ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News