വാഹനവിൽപ്പനയിൽ ടാറ്റയുടെ കുതിപ്പ്,ഹ്യുണ്ടായിക്ക് തിരിച്ചടി
2021 ഡിസംബറിൽ ടാറ്റ മോട്ടോർസ് 35,300 വാഹനങ്ങൾ വിറ്റപ്പോൾ 32,312 വാഹനങ്ങളാണ് ഹ്യുണ്ടായി വിറ്റത്
ഡിസംബർ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റ രണ്ടാമത്തെ കമ്പനിയായി ടാറ്റ.നവംബർ മാസത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന ഹ്യുണ്ടായിയെ പിന്നിലാക്കിയാണ് ടാറ്റയുടെ നേട്ടം. രാജ്യത്തെ വാഹനവിൽപ്പനയിൽ മാരുതി തന്നെയാണ് ഒന്നാമത്.
2021 ഡിസംബറിൽ ടാറ്റ മോട്ടോർസ് 35,300 വാഹനങ്ങൾ വിറ്റപ്പോൾ 32,312 വാഹനങ്ങളാണ് ഹ്യുണ്ടായി വിറ്റത്. ഒക്ടോബർ മുതൽ ഡിസംബർ വരെ 99,000 വാഹനങ്ങൾ വിറ്റതോടെ കഴിഞ്ഞ വർഷം 3.31 ലക്ഷം വാഹനങ്ങൾ ടാറ്റയ്ക്ക് വിൽക്കാനായി. ടാറ്റയുടെ എസ്‌യുവി വാഹനങ്ങൾക്ക് ജനപ്രീതി കൂടിയതാണ് അവരുടെ വിൽപ്പനയെ ശക്തിപ്പെടുത്തിയത്.
കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന് പതുക്കെയാണെങ്കിലും വാഹനലോകം ഉയരുന്നതിന്റെ തെളിവാണ് ടാറ്റയുടെ മുന്നേറ്റം. സെമികണ്ടക്ടറുകളുടെ ലഭ്യത അലട്ടുന്നുണ്ടെങ്കിലും വരും വർഷം അത് മറികടക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വാഹനനിർമ്മാതാക്കൾ.