ഇന്ധന വില റോക്കറ്റ് പോലെ; ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തി ഗതാഗത മന്ത്രി
ടൊയോട്ടയുടെ മിറായി എന്ന ഹൈഡ്രജൻ ഇലക്ട്രിക് കാറിലായിരുന്നു മന്ത്രിയുടെ വരവ്. ഈ മാസം തുടക്കത്തിലാണ് ഈ മോഡൽ രാജ്യത്ത് അവതരിപ്പിക്കുന്നത്.
രാജ്യത്ത ഇന്ധവില റോക്കറ്റ് വേഗത്തിൽ കുതിയ്ക്കുമ്പോൾ ബദൽ മാർഗങ്ങൾ തേടുകയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഹൈഡ്രജൻ കാറിൽ പാർലമെന്റിലെത്തിയ നിതിൻ ഗഡ്കരിയുടെ ചിത്രങ്ങളാണ് വാർത്തകളിൽ ഇടം പിടിച്ചത്. ടൊയോട്ടയുടെ മിറായി എന്ന ഹൈഡ്രജൻ ഇലക്ട്രിക് കാറിലായിരുന്നു മന്ത്രിയുടെ വരവ്. ഈ മാസം തുടക്കത്തിലാണ് ഈ മോഡൽ രാജ്യത്ത് അവതരിപ്പിക്കുന്നത്.
ആഗോളതലത്തിലെ പാരമ്പര്യ ഇന്ധന വിലയുടെ കുതിച്ചുകയറ്റത്തിനിടെ മന്ത്രിയുടെ മാതൃക ഏവരും സ്വീകരിക്കണമെന്നാണ് ഊർജ്ജ മന്ത്രാലയം പറയുന്നത്.രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനസെൽ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാറാണ് ടൊയോട്ടയുടെ മിറായി. ഫുൾടാങ്ക് ഇന്ധനം അടിച്ചാൽ 600 കിലോമീറ്റർ ദൂരം വരെ ഓടാനാകും. നിലവിലെ ഇന്ധന വിലയുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു കിലോമീറ്റർ യാത്രയ്ക്ക് കേവലം 2 രൂപ മാത്രമാണ് ചെലവ് വരിക എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പൂർണ്ണമായും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് കാറാണ് ടൊയോട്ട മിറായി. 5 മിനിറ്റ് സമയം കൊണ്ട് ഹൈഡ്രജൻ ടാങ്കിൽ കയറുമെന്നതും ഏറെ സമയം ലാഭിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. മാത്രമല്ല, ഉയർന്ന മർദ്ദത്തിലുള്ള ഹൈഡ്രജൻ ഇന്ധന ടാങ്കുമായാണ് ടൊയോട്ട മിറായി സെഡാൻ എത്തുന്നത്. ടൊയോട്ട കിർലോസ്‌കർ മോട്ടോർസിന്റെ കർണാടകയിലെ പ്ലാന്റിലായിരിക്കും മിറായി ഹൈഡ്രജൻ കാറിന്റെ അടുത്ത തലമുറ മോഡൽ നിർമ്മിക്കുക. ടൊയോട്ട മിറായിയുടെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചത് 2020-ലാണ്. ഹൈഡ്രജൻ ഇന്ധനമായ വാഹനം ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.