കോവിഡ്;ഇരുചക്ര വാഹനങ്ങളുടെ സര്‍വീസ്, വാറന്‍റി കാലാവധി നീട്ടി നല്‍കുന്നതായി ഹോണ്ട
രാജ്യത്തെ പ്രത്യേക കോവിഡ് സാഹചര്യം കണക്കിലെടുത്ത് തങ്ങളുടെ വാഹനങ്ങളുടെ സര്‍വീസ്, വാറന്‍റി കാലാവധികള്‍ നീട്ടി നല്‍കുന്നതായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. മോട്ടോര്‍ ബൈക്കുകളുടേയും സ്കൂട്ടറുകളുടേയും വാറന്‍റിയും സൗജന്യ സർവീസ് കാലയളവുമാണ് നീട്ടുക. ഇന്ത്യയിലെ എല്ലാ ഹോണ്ട ഉപഭോക്താക്കൾക്കും ഈ കാലാവധി നീട്ടല്‍ ബാധകമാകും. വാഹനത്തിന്‍റെ ഫ്രീ സര്‍വീസ്, വാറന്‍റി, എക്സ്റ്റെന്‍റഡ് വാറന്‍റി എന്നിവ 2021 ഏപ്രിൽ ഒന്നിനും മെയ് 31 നും ഇടയിൽ അവസാനിക്കുന്നവർക്കാകും മുൻഗണന ലഭിക്കുക. കോവിഡ് രണ്ടാം തരംഗവും ലോക്ക് ഡൌണും കണക്കിലെടുത്താണ് കമ്പനിയുടെ തീരുമാനം. രാജ്യം മുഴുവന്‍ ഈ സേവനം ലഭ്യമാകും. ഉപഭോക്താക്കളുടെയും തൊഴിലാളികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അതിനിടെ രാജ്യത്ത് പുതുതായി രണ്ടര ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2.6 കോടിയായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധനയാണ് നടന്നത്. 2.59 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 4,209 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,91,331 ആയി. നിലവില്‍ 30,27,92 സജീവ രോഗികളാണുള്ളത്. 3,57,29 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തിന് താഴെ വരുന്നത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 12.8 ശതമാനമായും കുറഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുല്‍ രോഗബാധ. 29,911 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.