ആക്ടീവ തന്നെ മുന്നിൽ; ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്കൂട്ടറുകൾ ഇവയാണ്...
ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ സ്കൂട്ടർ ടിവിഎസ് ജൂപ്പിറ്ററാണ്
Update: 2021-04-25 12:07 GMT
2021 മാർച്ചിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെട്ട സ്കൂട്ടറുകളുടെ കണക്കിൽ ഹോണ്ട ആക്ടിവയാണ് മുന്നിൽ. ടിവിഎസ് ജൂപ്പിറ്റർ, സുസുക്കി ആക്സസ് 125, ഹീറോ പ്ലെഷർ പ്ലസ്, ടിവിഎസ് എൻടോർക്ക് 125 എന്നിവയും പിന്നാലെയുണ്ട്.
മാർച്ചിൽ ഹോണ്ട ആക്ടിവയുടെ 1,99,208 യൂണിറ്റുകളുടെ മൊത്തം വിൽപ്പന രാജ്യത്ത് രജിസ്റ്റർ ചെയ്തു.
മാർച്ചിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ സ്കൂട്ടർ ടിവിഎസ് ജൂപ്പിറ്ററാണ്. 57,206 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്.
ടിവിഎസ് ജൂപ്പിറ്ററിന് പിന്നാലെ സുസുക്കി അക്സസ് 125 ആണ് ഉള്ളത്. 48,672 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.
28,516 യൂണിറ്റുകൾ വിറ്റഴിച്ച് ഹീറോ പ്ലെഷർ പ്ലസ് നാലാം സ്ഥാനത്തുമുണ്ട്.
ടിവിഎസ് എൻടോർക്കാണ് അഞ്ചാം സ്ഥാനത്ത്. 26,851 യൂണിറ്റുകളാണ് ടിവിഎസ് എൻടോർക്ക് 125 വിറ്റഴിച്ചത്.