പിടലി തിരുമ്മല്‍ നിങ്ങളെ അന്ധനാക്കിയേക്കാം... 

സ്ട്രോക്ക്, തലവേദന, കണ്ണിനകത്ത് രക്തസ്രാവം തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണെന്ന് നിലവിലെ പഠനങ്ങള്‍ തെളിയിക്കുന്നു.

Update: 2018-10-03 06:44 GMT
Advertising

ലോക ജനസംഖ്യയില്‍ നല്ലൊരു പങ്ക് ജനങ്ങളും പിടലി കഴപ്പും അനുബന്ധ രോഗങ്ങളാലും പ്രയാസമനുഭവിക്കുന്നവരാണ്. അതിന് പരിഹാരമായി ഉഴിച്ചില്‍, തിരുമ്മല്‍ തുടങ്ങി അനുബന്ധ ചികില്‍സ തേടുന്നവരും കുറവല്ല. പക്ഷെ, സൂക്ഷിക്കേണ്ട കാര്യമെന്തെന്നാല്‍ ഇത്തരം ചികിത്സ രീതികള്‍ (Chiropractic Treatment) കാഴ്ച്ചയെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

അനുബന്ധമായി സ്ട്രോക്ക്, തലവേദന, കണ്ണിനകത്ത് രക്തസ്രാവം തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണെന്ന് നിലവിലെ പഠനങ്ങള്‍ തെളിയിക്കുന്നു.

ശക്തിയായി കഴുത്തിനും പിരടിക്കും അമര്‍ത്തുന്നതും തിരുമ്മുന്നതുമെല്ലാം ചെറിയ സന്ധികള്‍ക്ക് സ്ഥാന ചലനം സംഭവിക്കാനും ചെറിയ ഞരമ്പുകള്‍ പൊട്ടി രക്ത സ്രാവമുണ്ടാകാനും റെറ്റിനയിലേക്കുള്ള ഞരമ്പുകള്‍ക്ക് പരിക്ക് പറ്റാനും സാധ്യതയേറെയാണെന്നും വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News