കോഹ്ലിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത് വന്‍ തുക 

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റ്ഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലും കോഹ്ലി തന്നെയാണ് മുന്‍പന്തിയില്‍. 

Update: 2018-07-25 14:58 GMT
Advertising

കരിയറിന്റെ അത്യുന്നതങ്ങളിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മൂന്ന് ഫോര്‍മാറ്റിലും മികച്ച ഫോം നിലനിര്‍ത്തുന്ന കോഹ്ലി, പരസ്യ-മോഡല്‍ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചതാണ്. ഇന്ത്യയില്‍ തന്നെ പരസ്യക്കാര്‍ സമീപിക്കുന്നതില്‍ കോഹ്ലിക്ക് തന്നെയാണ് ഫസ്റ്റ് ചോയിസ്. ഇതിനകം തന്നെ കോഹ്ലി നിരവധി ബ്രാന്‍ഡുകളുമായി കരാറൊപ്പിട്ടു കഴിഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും കോഹ്ലി തന്നെയാണ് മുന്‍പന്തിയില്‍. ഇപ്പോഴിതാ ഇന്‍സ്റ്റ്ഗ്രാമിന്റെ ഒരു കണക്ക് പുറത്തുവന്നിരിക്കുന്നു.

സ്‌പോണ്‍സേഡ് പോസ്റ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നേടുന്ന കായിക താരങ്ങളില്‍ 17ാം സ്ഥനത്ത് കോഹ്ലിയുണ്ടെന്ന്. ഇന്‍സ്റ്റ്ഗ്രാം ഷെഡ്യൂള്‍ ടൂള്‍ ആപ്പായ ഹോപ്പര്‍ എച്ച്.ക്യു.കോം നടത്തിയ സര്‍വെയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2018ലെ കണക്ക് പ്രകാരം ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്‌ലിയ്ക്ക് ലഭിക്കുന്ന തുക 1,20,000 യു എസ് ഡോളര്‍ അതായത് 82,45,000 ഇന്ത്യന്‍ രൂപയാണ്. 23.2 മില്യണ്‍ ഫോളോവേഴ്‌സാണ് കോഹ്‌ലിയ്ക്ക് ഇന്‍സ്റ്റാഗ്രാമിലുള്ളത്. കായികതാരങ്ങളുടെ പട്ടികയില്‍ ഒമ്പതാമതാണ് ഇന്ത്യന്‍ നായകന്റെ സ്ഥാനം.

അമേരിക്കന്‍ മോഡലായ കിലിയെ ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. 1 മില്യണ്‍ ഡോളറാണ് ജെന്നറിന് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ലഭിക്കുന്നത്. പോപ് ഗായിക സെലീന ഗോമസാണ് പട്ടികയില്‍ രണ്ടാമതാണ്. കായിക താരങ്ങളില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. 750,000 ഡോളറാണ് അദ്ദേഹത്തിന് ലഭിക്കുക. ഇന്‍സ്റ്റ് ഗ്രാമിന്റെ ഇന്‍ഫ്ളുവന്‍ഷ്യല്‍ മാര്‍ക്കറ്റിങ് വഴിയാണ് പണം സമ്പാദിക്കാനാവുക. ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ വലിയ ബ്രാൻഡ് ഉൽപന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ്.

Tags:    

Similar News