റാഷിദ് ഖാന്റെ പ്രകോപനമാണ് ജയിപ്പിച്ചതെന്ന് പാക് ആരാധകര്‍, മൂന്നു താരങ്ങള്‍ക്ക് ഐ.സി.സിയുടെ ശിക്ഷ
റാഷിദ് ഖാന്‍റെ രണ്ടാം പന്ത് ആസിഫ് അലി സിക്‌സറടിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അലിയുടെ വിക്കറ്റ് തെറിപ്പിച്ച റാഷിദ് ഖാന്‍ തിരിച്ചടിച്ചു. ആഹ്ലാദ പ്രകടനത്തിനിടെ പവലിയനിലേക്ക് വിരലുകൊണ്ട് വഴികാണിച്ച..
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാനും ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനും പാകിസ്താന്‍ താരം ഹസന്‍ അലിയ്ക്കും പിഴ ശിക്ഷ. മാച്ച് ഫീയുടെ 15 ശതമാനം താരങ്ങള്‍ പിഴയൊടുക്കണമെന്നാണ് ഐ.സി.സി തീരുമാനം. ഐ.സി.സിയുടെ അച്ചടക്ക നിയമാവലി തെറ്റിച്ചതിന് താരങ്ങളുടെ ഒരു പോയന്റും വെട്ടിക്കുറയ്ക്കും.
അവസാനഓവര്‍ വരെ ആവേശം നിറഞ്ഞ ഏഷ്യകപ്പിലെ സൂപ്പര്‍ഫോര്‍ മത്സരത്തിനിടെയാണ് താരങ്ങളുടെ പെരുമാറ്റം അതിരുവിട്ടത്. ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 257 റണ്‍സെടുത്തു. മൂന്നു പന്തുകള്‍ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ മത്സരം ജയിച്ചത്.
പാക് ഇന്നിംങ്‌സിലെ നാല്‍പ്പത്തിയേഴാം ഓവറിലെ മോശം പെരുമാറ്റത്തിനാണ് റാഷിദ് ഖാന് പിഴ വിധിച്ചത്. രണ്ടാം പന്ത് ആസിഫ് അലി സിക്‌സറടിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അലിയുടെ വിക്കറ്റ് തെറിപ്പിച്ച റാഷിദ് ഖാന്‍ ആഹ്ലാദ പ്രകടനത്തിനിടെ പവലിയനിലേക്ക് വിരലുകൊണ്ട് വഴികാണിച്ചു. എതിര്‍താരത്തിനു നേരെ രൂക്ഷമായ നോട്ടത്തോടെയായിരുന്നു റാഷിദ് ഖാന്റെ വിരല്‍ കൊണ്ടുള്ള ആംഗ്യം. ഇതാണ് പിഴവിധിക്കാന്‍ കാരണമായത്. എതിര്‍ കളിക്കാരന് നേരെ പ്രകോപനപരമായി സംസാരിക്കുകയോ ആംഗ്യം കാണിക്കുകയോ ചെയ്യുന്നത് തടയുന്ന ഐസിസി നിയമത്തിലെ 2.1.7 വകുപ്പുകയോഗിച്ചാണ് പിഴ വിധിച്ചത്.
മത്സരത്തിനിടെ പാകിസ്താന്റെ ഹസന്‍ അലിയെ തോളുകൊണ്ട് ഇടിച്ചതിനാണ് അഫ്ഗാനിസ്ഥാന്റെ നായകന്‍ അസ്ഗറിന് പിഴയായത്. അഫ്ഗാനിസ്ഥാന്‍ ബാറ്റിംങിന്റെ 37ആം ഓവറില്‍ റണ്ണിനായി ഓടുന്നതിനിടെയാണ് അസ്ഗര്‍ ഹസ്സന്‍ അലിയെ തോളുകൊണ്ടിടിച്ചത്. ഹസ്സന്‍ അലിക്ക് പിഴ ലഭിച്ചത് ഹഷ്മത്തുള്ള ഷാഹിദിക്കു നേരെ പന്ത് എറിയുമെന്ന് ആംഗ്യം കാണിച്ചതിനാണ്. അഫ്ഗാന്‍ ഇന്നിംങ്‌സിലെ 33ആം ഓവറിലായിരുന്നു ഈ സംഭവം.
ഇതാദ്യമായാണ് റാഷിദ് ഖാനും പാക് താരം ഹസന്‍ അലിയ്ക്കും പോയന്റ് വെട്ടിക്കുറയ്ക്കുന്ന ശിക്ഷ ലഭിക്കുന്നത്. അതേസമയം രണ്ടാം തവണയാണ് അഫ്ഗാന്‍ ക്യാപ്റ്റന് അസ്ഗറിന് ഈ ശിക്ഷ ലഭിക്കുന്നത്. 2017 ല്‍ സിംബാംബ് വെയ്‌ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനായിരുന്നു അസ്ഗറിന് ഇതിന് മുന്‍പ് ശിക്ഷ ലഭിച്ചത