ഗിൽ, കോഹ്ലി പുറത്ത്; ഇന്ത്യയ്ക്ക് ഇംഗ്ലീഷ് ഷോക്ക്

പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ടിന് 35 എന്ന നിലയിലാണ്.

Update: 2023-10-29 09:21 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഏകദിന ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് ഷോക്കുമായി ഇംഗ്ലീഷ് പേസർമാർ. ആദ്യ പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യയുടെ രണ്ട് മുൻനിര ബാറ്റർമാർ പുറത്ത്. ഓപണർ ശുഭ്മൻ ഗില്ലും സൂപ്പർ താരം വിരാട് കോഹ്ലിയുമാണ് കൂടാരം കയറിയത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ രണ്ടിന് 35 എന്ന നിലയിലാണ്.

തോൽവി അറിയാതെ കുതിപ്പു തുടരുന്ന ടീം ഇന്ത്യ ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ കൂടി തോൽപിച്ച് കിരീടത്തിലേക്കുള്ള യാത്ര വേഗത്തിലാക്കുകയാണ് ഇന്നു ലക്ഷ്യമിടുന്നത്. മറുവശത്ത് തുടർതോൽവികളിൽനിന്ന് ഒരു തിരിച്ചുവരവും ആണ് ജോസ് ബട്‌ലറും സംഘവും ആഗ്രഹിക്കുന്നത്. ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് ഭാഗ്യം ഇംഗ്ലീഷ് നായകനൊപ്പമായിരുന്നു. ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ബട്‌ലറിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലാണ് ഇംഗ്ലീഷ് സംഘത്തിന്റെ തുടക്കം.

മത്സരത്തിലെ നാലാം ഓവറിൽ ശുഭ്മൻ ഗില്ലിനെ(ഒൻപത്) ക്ലീൻബൗൾഡാക്കി ക്രിസ് വോക്‌സ് ആണ് വേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നാം നമ്പറിലെത്തിയ വിരാട് കോഹ്ലിയെ അക്കൗണ്ട് തുറക്കുംമുൻപ് ഡേവിഡ് വില്ലിയും തിരിച്ചയച്ചു. ഒടുവിൽ നായകൻ രോഹിത് ശർമയും(24) ശ്രേയസ് അയ്യരുമാണ്(രണ്ട്) ക്രീസിലുള്ളത്.

Summary: India vs England Live Score Updates, ICC ODI World Cup 2023

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News