ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു.

പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് യുവതി

Update: 2021-09-19 10:27 GMT
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷം യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു.
AddThis Website Tools
Advertising

ഡല്‍ഹിയില്‍ 29 വയസ്സ്കാരിയായ യുവതിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം മൂന്നംഘ സംഘം കൂട്ടബലാത്സംഘം ചെയ്തു.  സുഹൃത്തിന്‍റെ വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ ബിജ്നൂര്‍ നഗരത്തിലെ ബസ് സ്റ്റോപ്പില്‍ വച്ച് ലിഫ്റ്റ ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിയ ശേഷമാണ് ബലാത്സംഘം നടത്തിയത്. വിഷയത്തില്‍ പോലീസിന് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്ന് യുവതി പറഞ്ഞു.

നഗരത്തില്‍ നിന്ന് കാര്‍ ഒഴിഞ്ഞ ഒരു പ്രദേശത്തെത്തിയപ്പോള്‍ കാര്‍‍‍‍‍‍‍‍‍ നിര്‍ത്തി കാറിനുള്ളിലെ സംഘം തന്നെ ബലാത്സംഘം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്നും ശബ്ദം കേട്ട്  കാറിനടുത്തേക്ക് ഓടി വന്ന ഒരു ഗ്രാമീണനാണ് തന്നെ രക്ഷിച്ചത് എന്നും യുവതി പറയുന്നു. ശരീരത്തില്‍ മുറിവുകളുമായി പോലീസ് സ്റ്റേഷനിലെത്തിയ തന്നോട്  പോലീസ്  മടങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് യുവതി ആരോപിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

Web Desk

By - Web Desk

contributor

Similar News