ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ്

കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി മുക്കട സ്വദേശി പുരുഷോത്തമനാണ് കോടതി ശിക്ഷ വിധിച്ചത്

Update: 2022-12-13 14:37 GMT
Editor : Shaheer | By : Web Desk
Advertising

കാഞ്ഞങ്ങാട്: ആറു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ് ശിക്ഷ. കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി വില്ലേജിൽ മുക്കട സ്വദേശി പുരുഷോത്തമൻ എ.കെയെയാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഹൊസ്ദുർഗ് ഫാസ്റ്റ്ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ സി. ആണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 376 എ.ബി പ്രകാരവും പോക്‌സോ നിയമത്തിലെ 6 ആർ/ഡബ്ല്യു 5(എം) പ്രകാരവുമാണ് ശിക്ഷ.

2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. അന്ന് ആറു വയസ് പ്രായമുണ്ടായിരുന്ന പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്ക് കളിക്കാൻ പോകുന്നതിനിടെ പുരുഷോത്തമൻ ബലംപ്രയോഗിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.

Summary: Purushottaman AK, a native of Mukkaada, West Eleri village of Kasaragod district, was sentenced to 20 years rigorous imprisonment and a fine of Rs 50,000 for sexually assaulting a six-year-old girl

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News