'മുഹമ്മദ് സുബൈർ കൊടും ക്രിമിനൽ അല്ല'; അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി

വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ച യതി നരസിംഹാനന്ദ് നൽകിയ അപകീർത്തിക്കേസിലാണ് കോടതി നടപടി

Update: 2024-12-20 11:06 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി. ഗാസിയാബാദിലെ ദാശ്‌ന ക്ഷേത്രത്തിലെ പൂജാരിയും വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദം സൃഷ്ടിച്ചയാളുമായ യതി നരസിംഹാനന്ദ് നൽകിയ അപകീർത്തിക്കേസിലാണ് കോടതി നടപടി. സുബൈർ ക്രിമിനലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുബൈറിന്റെ എക്‌സ് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സിദ്ധാർഥ വർമ, നളിൻ കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി ആറുവരെ അറസ്റ്റ് നടപടികൾ തടഞ്ഞിരിക്കുകയാണ്. അടുത്ത വാദം കേൾക്കുന്ന ജനുവരി ആദ്യവാരം വരെ രാജ്യം വിട്ടുപോകരുതെന്നും അന്വേഷണസംഘവുമായി സഹകരിക്കണമെന്നും സുബൈറിനോട് കോടതി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

Summary: Allahabad HC stays AltNews co-founder Mohammed Zubair's arrest till January 6 over FIR on Yati Narsinghanand post

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News