'ഓരോ സ്കൂട്ടര്‍ വില്‍ക്കുമ്പോഴും ഓരോ മരം നടും'; ഏറ്റവും ചിലവ് കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ച് ഡെറ്റല്‍

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഏറ്റവും കോംപാക്ടായ ഒരു ഇലക്ട്രിക് സ്കൂട്ടറിനെ അവതരിപ്പിച്ചിരിക്കുകയാണ് ഡെറ്റല്‍. മുംബൈയില്‍ നടന്ന 2021 ഓട്ടോ എക്സ്പോയിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചത്

Update: 2021-02-13 14:25 GMT
Advertising

ഇന്ത്യയില്‍ ഇന്ധനവില ദിവസംതോറും റോക്കറ്റ് കണക്കേ കുതിച്ച് കയറുകയാണ്. ഇത് സാധാരണക്കാരന്‍റെ ദൈനംദിന ബജറ്റിനെ മാത്രമല്ല, ഒരു കൊച്ചുവാഹനമെന്ന ഏറെ കാലത്തെ ആഗ്രഹത്തിന് കൂടി തടയിടുന്ന ഒന്നാണ്. ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രാധാന്യം നമ്മള്‍ മനസിലാക്കുന്നത്. ആദ്യ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളെല്ലാം തന്നെ ഫ്യുവല്‍ ടൈപ്പ് വാഹനങ്ങളോടൊപ്പമോ ഒരുപക്ഷേ അതിനെക്കാളേറെയോ പവറും പെര്‍ഫോമന്‍സും നല്‍കാന്‍ പോന്നവയാണ്. എന്നാല്‍ അത്തരമൊരു വാഹനം സ്വന്തമാക്കണമെങ്കില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുമെന്നത് തന്നെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്നും സാധാരണക്കാരെ പിന്നോട്ട് വലിക്കുന്നത്.

എന്നാലിപ്പോഴിതാ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഏറ്റവും കോംപാക്ടായ ഒരു ഇലക്ട്രിക് സ്കൂട്ടറിനെ അവതരിപ്പിച്ചിരിക്കുകയാണ് ഡെറ്റല്‍ കമ്പനി. അടുത്തിടെ മുംബൈയില്‍ നടന്ന 2021 ഓട്ടോ എക്സ്പോയിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചത്.

വാഹനത്തെക്കാളേറെ വാഹനം അവതരിപ്പിച്ചപ്പോള്‍ കമ്പനി പറഞ്ഞ ഓഫറാണ് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചത്. രാജ്യത്തെ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിലാണെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഓരോ സ്കൂര്‍ വില്‍ക്കുമ്പോഴും ഓരോ മരം നടുമെന്നായിയരുന്നു കമ്പനി മേധാവികള്‍ പറഞ്ഞത്.

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു വിപ്ലവമുണ്ടാക്കാനാണ് ഞങ്ങളുടെ മുഴുവന്‍ സമയവും ഞങ്ങള്‍ ചിലവിട്ടത്. ഞങ്ങളുടെ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കാനുള്ള ഒരു വലിയ വേദിയാണ് ഈ ഓട്ടോ ഷോയെന്ന് കമ്പനി മേധാവി യോഗേഷ് ഭാട്ടിയ പറഞ്ഞു.

''ഞങ്ങള്‍ ഞങ്ങളുടെ സമയത്തിന്‍റെ സിംഹഭാഗവും ചിലവഴിക്കുന്നത് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു വിപ്ലവം തീര്‍ക്കാനാണ്. ഡറ്റലിന്‍റെ ഏറ്റലും ആകര്‍ഷകരമായ മോഡലുകളെ അവതരിപ്പിക്കാനായി ഞങ്ങള്‍‌ക്ക് ലഭിച്ച ഒരു മഹത്തായ വേദിയാണ് ആ ഓട്ടോ എക്സ്പോ. ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വായുമലിനീകരണം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇവിടെ ഇത്തരം ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം അനിവാര്യമാണ്. അതിനുള്ള ആദ്യപടി ഞങ്ങള്‍ എടുത്തു കഴിഞ്ഞു''. യോഗേഷ് ഭാട്ടിയ പറഞ്ഞു. എന്നാല്‍ വാനത്തിന്‍റെ സാങ്കേതിക വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം തന്നെ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് അറിയുന്നത്.

Tags:    

Similar News