അന്നേ ചിദംബരം പ്രവചിച്ചു; 2000 രൂപാ നോട്ട് എങ്ങനെ അഴിയാകുരുക്കാകുമെന്ന്

1978ൽ ജനതാ സർക്കാർ നോട്ട് നിരോധിച്ചപ്പോൾ സംഭവിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്റെ അഭിപ്രായപ്രകടനം

Update: 2023-05-19 16:00 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: 2016 നവംബർ എട്ടിനാണ് രാജ്യത്തെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകൾ നിരോധിച്ച് ഉത്തരവിറക്കിയത്. രാജ്യത്തെ പൗരന്മാരെ മുഴുവൻ മാസങ്ങളോളം ക്യൂവിൽ നിർത്തുകയും നൂറോളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത നടപടിയെ ആദ്യം തന്നെ അപലപിച്ചു രംഗത്തെത്തിയ പ്രമുഖരിൽ ഒരാളാണ് മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം. 2000 രൂപാ നോട്ടിന്റെ അവതരണം ഒരിക്കലും പിടികിട്ടാത്ത പ്രഹേളികയാണെന്നാണ് അന്ന് ചിദംബരം പ്രതികരിച്ചത്. സർക്കാരിനു മാത്രമേ ആ കുരുക്കഴിക്കാൻ കഴിയൂവെന്നും അദ്ദേഹം പ്രവചിച്ചു.

'അവർ 500, 1000 രൂപാ നോട്ടുകൾ നിരോധിക്കുകയും 2000 രൂപ പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. ഇതൊരു പ്രഹേളികയായാണ് എനിക്കു തോന്നുന്നത്. സർക്കാർ തന്നെ ആ പ്രഹേളിക അഴിക്കട്ടെ'-ചിദംബരം അന്നു പറഞ്ഞു.

2000 രൂപാ നോട്ടുകൾ പുറത്തിറക്കുക മാത്രം ചെയ്യുകയാണെങ്കിൽ അതു മറ്റൊരു വിഷയമാകുമായിരുന്നു. എന്നാൽ, 500ഉം ആയിരവും നിരോധിച്ച് അവരെന്തിനാണ് 2000 പുറത്തിറക്കിയതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതൊരു പോരായ്മ തന്നെയാകും. നല്ലൊരു കാരണം ബോധിപ്പിക്കുകയാണെങ്കിൽ അതു നമുക്കു മനസിലാക്കാമായിരുന്നു-അദ്ദേഹം തുടർന്നു.

ഇതെങ്ങനെയാണ് കള്ളപ്പണം തടയുക? കണക്കിൽപെടാത്ത പുതിയ വരുമാനവും സമ്പത്തും വന്നാൽ അവ 2000 രൂപാ നോട്ടിൽ നിക്ഷേപിക്കാനാകില്ലേ? രാജ്യത്ത് അടുത്ത ദിവസങ്ങളിൽ 40,000ത്തോളം വിവാഹങ്ങൾ നടക്കാനിരിക്കുകയാണ്. ഇതൊക്കെ സർക്കാർ എങ്ങനെ നേരിടും? 1978ൽ ജനതാ സർക്കാർ നോട്ട് നിരോധിച്ചപ്പോഴും ലക്ഷ്യം കൈവരിക്കാനായിരുന്നില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.

Summary: Former union finance minister P Chidambaram predicted in 2016 November that the introduction of Rs 2000 notes is a puzzle

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News