കണ്‍സെപ്റ്റ് മനസ്സിലാക്കി പഠിച്ചാല്‍ പരീക്ഷയില്‍ മാര്‍ക്ക് ലഭിക്കുമോ?

രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച്, വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞൊരു ലേണിംഗ് ആപ്പ്; പിന്നില്‍ വനിതാ സംരംഭക

Update: 2023-07-11 05:19 GMT
Advertising

പഠിക്കാനായാണ് കുട്ടികള്‍ സ്കൂളില്‍ പോകുന്നതെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ട്യൂഷന് കൂടി പോകുന്നത്? സ്കൂളില്‍ പഠിച്ചത് വീട്ടിലിരുന്ന് അന്നുതന്നെ പഠിച്ചാല്‍ പോരെ, സംശയമുണ്ടെങ്കില്‍ അച്ഛനോടോ അമ്മയോടോ ചോദിച്ചാല്‍ പോരെ?

ചില കുട്ടികള്‍ക്ക് പാഠ്യഭാഗങ്ങള്‍ മനസ്സിലാകണമെങ്കില്‍ കുറച്ചധികം ശ്രദ്ധ വേണ്ടി വരും. അങ്ങനെയുള്ള കുട്ടികള്‍ക്കാണ് ട്യൂഷന്‍ വേണ്ടി വരുന്നത്. കുട്ടികളുടെ എല്ലാ സംശയവും നിവൃത്തിച്ചുകൊടുക്കാന്‍ തക്ക അറിവുള്ളവരായിക്കൊള്ളണമെന്നില്ല വീട്ടിലുള്ളവര്‍.  മാതാപിതാക്കള്‍ ജോലിക്കാരാണെങ്കില്‍ അവര്‍ക്ക് കുട്ടികളുടെ പഠനത്തിന് ഒരുമിച്ചിരിക്കാന്‍ സമയം കണ്ടെത്തുക ബുദ്ധിമുട്ടാകും. അച്ഛനോ അമ്മയോ പഠിക്കാന്‍ കൂടെ ഇരുന്നാലും കുട്ടികള്‍ തയ്യാറാകണമെന്നില്ല. അപ്പോള്‍ പിന്നെ ട്യൂഷനു വിടാമെന്ന് രക്ഷിതാക്കളും ചിന്തിക്കും.

കോവിഡ് കാലം സ്കൂളുകളെ തന്നെ ഓണ്‍ലൈനിലേക്ക് മാറ്റിയപ്പോള്‍ ട്യൂഷന് പിന്നെ എന്തുചെയ്യും. നിരവധി ലേണിംഗ് ആപ്പുകളാണ് ഈ ലോക്ക്ഡൌണ്‍ കാലത്ത് കുട്ടികളെ പഠനത്തില്‍ സഹായിക്കും എന്ന വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്. എങ്ങനെയാണ് അവയില്‍ നിന്ന് മികച്ച ഒന്ന് തെരഞ്ഞെടുത്ത് തന്‍റെ കുട്ടിക്ക് നല്‍കുക എന്നത് രക്ഷിതാക്കളെ വല്ലാതെ അലട്ടുന്നുണ്ട്.

മത്സരപരീക്ഷകള്‍ക്ക് ഒരുങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള Competitive Cracker എന്ന ലേണിംഗ് ആപ്പിന്‍റെ വിജയമാണ് ആശാ ബിനീഷ് എന്ന സംരംഭകയെ CC Plus tution ആപ്പിലേക്ക് എത്തിക്കുന്നത്. ആറു വര്‍ഷമായി കാക്കനാട് ആസ്ഥാനമായി ഇ ലേണിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന Competitive Cracker പിഎസ്‍സി, എസ്എസ്‍സി ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥിയുടെ പ്രിയപ്പെട്ട ആപ്ലിക്കേഷനാണ്. ഈ അനുഭവ സമ്പത്തില്‍ നിന്നുമാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ട്യൂഷന്‍ ആപ്പ് എന്ന ആശയം വരുന്നത്. എങ്ങനെയാണ് CC Plus tution ആപ്പ് മറ്റ് ലേണിംഗ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് വിശദീകരിക്കുകയാണ് ആശ ബിനീഷ്.


Competitive Crackerഎന്ന ആശയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇത്ര സജീവമാകുന്നതിന് മുമ്പ് തന്നെയാണ് Competitive Cracker ഈ ആശയത്തിലേക്ക് എത്തുന്നത്. അതിന് മുമ്പ് യൂട്യൂബ് ചാനലായിട്ടാണ് ക്ലാസുകള്‍ തുടങ്ങിയത്. അതിലൂടെ വന്ന അന്വേഷണങ്ങളാണ് സത്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്ന ആശയത്തിലേക്ക് കൊണ്ട് എത്തിച്ചത്. ഇത് ഒരു ആപ്ലിക്കേഷനാക്കി മാറ്റൂ എന്ന നിര്‍ദേശം സത്യത്തില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികളുടേതായിരുന്നു. അങ്ങനെയാണ് Competitive Cracker ആപ്പിന് തുടക്കം കുറിക്കുന്നത്.

അവിടെ നിന്നും CC Plus tution ലേക്കുള്ള യാത്ര....?

18 വയസ്സുമുതല്‍ 40 വയസ്സുവരെയുള്ളവരാണ് പ്രധാനമായും Competitive Crackerന്‍റെ വിദ്യാര്‍ത്ഥികള്‍. അവരുടെ കുട്ടികള്‍ സ്വകാര്യ ടൂഷനു വേണ്ടി മറ്റു പല പ്ലാറ്റ് ഫോമുകളെയും ആശ്രയിച്ചിരുന്നു. അതിലൊന്നിലും തൃപ്തരാകാത്ത മക്കളെ കണ്ട, ഞങ്ങളുടെ Competitive Cracker ഉപയോഗിച്ചിരുന്ന മാതാപിതാക്കളാണ്, നിങ്ങള്‍ക്ക് ഒരു ട്യൂഷന്‍ ആപ്പ് കൂടി തുടങ്ങിക്കൂടെ എന്ന് ചോദിച്ചുവരുന്നത്. സത്യത്തില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ അവരുടെ മക്കള്‍ക്കു വേണ്ടി ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു CC Plus tution ആപ്പ്.

കാരണം ഇവിടുത്തെ അധ്യാപകരെ അവര്‍ക്കറിയാം. ഈ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുന്ന പിന്തുണയും അവര്‍ക്കറിയാം. ഇതൊരു ട്യൂഷന്‍ ആപ്പല്ല, പകരം വീട്ടിലിരുന്ന് പഠിക്കുന്ന കുട്ടിക്ക്, ഒരു പരമ്പരാഗത രീതിയില്‍ ട്യൂഷന്‍ ലഭിക്കുന്നു എന്നതാണ് ഞങ്ങളുടെ ആപ്പിന്‍റെ പ്രത്യേകത.

കണ്‍സെപ്റ്റ് മനസ്സിലാക്കി പഠിക്കുക, വിഷ്വലൈസ് ചെയ്ത് പഠിക്കുക എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ, പരീക്ഷാ പേപ്പറില്‍ കുട്ടിക്ക് മാര്‍ക്ക് ലഭിക്കുക എന്നതാണ് ഏത് ട്യൂഷന്‍റെയും ലക്ഷ്യം. അതിന് കുട്ടി പരീക്ഷ വൃത്തിയായി എഴുതണം. അതിലാണ് കുട്ടിക്ക് ട്രെയിനിംഗ് ലഭിക്കേണ്ടത്. ഞങ്ങള്‍ ആ മെത്തേഡ് ആണ് പിന്തുടര്‍ന്നത്. സത്യത്തില്‍ ഒരു വര്‍ഷം ട്രയല്‍ റണ്‍ മാത്രമാണ് നടന്നത്. പിന്നീടാണ് പ്രൊഡക്ട് ഒരുപാട് കുട്ടികളിലേക്ക് എത്തിയത്. കുട്ടികളുടെ അഭിപ്രായം അറിഞ്ഞ്, വേണ്ട മാറ്റങ്ങള്‍ വരുത്തി- അങ്ങനെയാണ് നിലവിലെ CC Plus tution ആപ്പിലേക്ക് ഞങ്ങളെത്തുന്നത്.


അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള സ്റ്റേറ്റ്--സിബിഎസ്‍സി സിലബസ് ക്ലാസുകള്‍ ആണ് CC Plus tution ആപ്പ് വഴി ഞങ്ങള്‍ നല്‍കുന്നത്. എല്ലാം വീഡിയോ ക്ലാസുകള്‍ ആണ്. അതും റെക്കോര്‍ഡഡ്. അതുകൊണ്ട്തന്നെ ഡൌണ്‍ലോഡ് ചെയ്തും കാണാം. ഓരോ വീഡിയോ ക്ലാസിന്‍റെയും നോട്ടുകള്‍ പിഡിഎഫ് ആയും നല്‍കുന്നുണ്ട്. സംശയങ്ങള്‍ ചോദിക്കാനും പഠനിലവാരം വിലയിരുത്താനും ലൈവ് ക്ലാസുകളും ഉണ്ട് ‍. 10 കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എന്ന അനുപാതത്തിലാണ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ അധ്യാപകരുടെ ശ്രദ്ധ കൃത്യമായി ഓരോ കുട്ടിക്കും ലഭിക്കും.

പാഠപുസ്തകത്തിന് പുറമെയുള്ള പരിശീലനവും ഞങ്ങള്‍ നല്‍കുന്നുണ്ട്. കുട്ടികളിലെ അറിവും സര്‍ഗാത്മകതയും വളര്‍ത്തുന്നതിനായുള്ള ക്വിസ് മത്സരങ്ങള്‍, ഡ്രോയിംഗ് മത്സരങ്ങള്‍ എന്നിവ ആപ്പിന്‍റെ ഭാഗമാണ്. ചെറിയ കുട്ടികള്‍ക്കായി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളും നല്‍കുന്നു. കുട്ടിയുടെ പഠനനിലവാരം മെച്ചപ്പെടുത്താനായി അധ്യാപക--വിദ്യാര്‍ത്ഥി--രക്ഷിതാവ് സര്‍ക്കിള്‍ ഉണ്ട്. ഇത് എപ്പോഴും ആക്ടീവായിരിക്കും. കൂടാതെ പ്രതിവാര പരീക്ഷകള്‍, റിവിഷനുകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട് രീതിയിലാണ് CC Plus tutionന്‍റെ പരിശീലനം മുന്നോട്ടുപോകുന്നത്.

എന്തൊക്കെയായിരുന്നു മുന്നോട്ടുപോകാന്‍ മുന്നിലുള്ള തടസ്സങ്ങള്‍? എങ്ങനെയാണ് അതിജീവിച്ചത്?

ഞാനൊരു ബിസിനസ് പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നൊന്നുമല്ല വരുന്നത്. ഒരു സാധാരണ ബിടെക് ബിരുദധാരി. വര്‍ക്കിംഗ് എക്സ്പീരിയന്‍സ് മാത്രം വെച്ച് ബിസിനസ്സിലേക്ക് ഇറങ്ങുമ്പോള്‍ ഉള്ള എല്ലാ പ്രതിസന്ധികളും അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ബുദ്ധിമുട്ട് മാര്‍ക്കറ്റിംഗ് തന്നെയായിരുന്നു. മാര്‍ക്കറ്റിംഗിന് വേണ്ടി ഒരു ടീമിനെ തന്നെ ഉണ്ടാക്കിയെടുക്കണമായിരുന്നു. ടീം എന്നു പറഞ്ഞാല്‍ ആരെങ്കിലും പോര, ആ രംഗത്ത് അറിവുള്ളവരെ തന്നെ കണ്ടെത്തണമായിരുന്നു. അതായിരുന്നു എനിക്ക് മുന്നിലുള്ള ചലഞ്ച്.

പിന്നെ തുടങ്ങിയാല്‍ മാത്രം പോരല്ലോ, അത് നിലനില്‍ക്കണമല്ലോ... പരസ്യങ്ങളിലൂടെ ഞങ്ങളിറക്കുന്ന ഒരു പ്രൊഡക്ട് ജനങ്ങളിലെത്തിയേക്കാം. പക്ഷേ, പ്രൊഡക്ട് ആദ്യം ജനങ്ങള്‍ വിശ്വസിക്കണം. എങ്കിലേ അത് വാങ്ങാന്‍ അവര്‍ തയ്യാറാകൂ.. കുട്ടികള്‍ വിശ്വസിക്കണം.. അവരാണ് അത് ഉപയോഗിക്കുന്നത്. ഫീഡ് ബാക്ക് നമുക്ക് അവരില്‍ നിന്ന് തന്നെ കിട്ടണം. അങ്ങനൊരു നിര്‍ബന്ധബുദ്ധി എനിക്കുണ്ടായിരുന്നു.

വിശ്വാസ്യത ഉണ്ടാക്കിയെടുക്കണം... അത് നിലനിര്‍ത്തണം.. -തുടങ്ങി ഒരു മൂന്നുവര്‍ഷം കൊണ്ടുതന്നെ ആ ലക്ഷ്യത്തില്‍ എത്താന്‍ എനിക്കായി. ഒരു ടീമിനെ ബില്‍ഡ് ചെയ്യാനായി. അതിന് അനുസരിച്ച് പ്രൊഡക്ടിനെ മികച്ചതാക്കാന്‍ സാധിച്ചു. കൃത്യമായ കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും പ്രൊഡക്ടില്‍ കൊണ്ടുവരാന്‍ സാധിച്ചു, ഞാന്‍ തന്നെയാണ് എന്‍റെ ആപ്പിന്‍റെ സ്ഥിരം പഠിതാവ്, അതുകൊണ്ട് തന്നെ ഓരോ ഭാഗങ്ങളിലെയും തെറ്റുകള്‍ പെട്ടെന്ന് തന്നെ തിരുത്തി മുന്നോട്ടുപോകാന്‍ ശ്രമിക്കാറുണ്ട്. ഇത് എന്നെ സംബന്ധിച്ച് ഒരു ചലഞ്ച് തന്നെയായിരുന്നു.

മറ്റൊന്ന് ഈ രംഗത്തെ മത്സരം തന്നെയാണ്. വളരെ ചീപ്പ് റേറ്റില്‍ നിരവധി ലേണിംഗ് ആപ്പുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിന് വേണ്ടി ക്വാളിറ്റിയില്‍ കോപ്രമൈസുകള്‍ നടക്കുന്നുണ്ട്. ആരായാലും അത് പാടില്ല...  വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് കളിക്കാന്‍ പാടില്ല എന്നേ പറയാനുള്ളൂ.


Competitive Cracker ന് മുമ്പുള്ള ആശ ബിനീഷ് ആരായിരുന്നു?

ജോലിയുണ്ടായിരുന്നു. എന്‍റെ കുടുംബം, ജോലി എന്ന സര്‍ക്കിളില്‍ മാത്രം പോയിക്കൊണ്ടിരുന്ന ഒരാളായിരുന്നു. സ്വന്തം കാര്യം നോക്കി സെയ്ഫ് സോണില്‍ ജീവിച്ച ഒരു വ്യക്തി. എല്ലാവരെയും പോലെ മടിപിടിച്ചിരിക്കാന്‍ തോന്നിയപ്പോള്‍ മടിപിടിച്ചിരുന്ന ഒരാള്‍. ഇപ്പോ എനിക്ക് ഒന്നിനും സമയം തികയുന്നില്ല. ഫുള്‍ എന്‍ഗേജ്ഡ് ആണ്. എന്നാല്‍ ലൈഫ് എന്‍ജോയ് ചെയ്യുന്നുമുണ്ട്. എനിക്ക് വേണ്ടിമാത്രമായി മാറ്റിവെക്കാനും ഇപ്പോള്‍ സമയം ലഭിക്കുന്നുണ്ട്. കാരണം, എനിക്ക് തിരക്കാണ് എന്ന് എനിക്കറിയാം, അതുകൊണ്ടുതന്നെ കൃത്യമായി എന്തൊക്കെ ശ്രദ്ധിച്ച് വേണം ഓരോദിവസം മുന്നോട്ടുപോകാന്‍ എന്ന നല്ല ബോധവും എനിക്കുണ്ട്. അതുപോലെ മുന്നോട്ടുള്ള ജീവിതത്തിന് എനിക്ക് കിട്ടിയ സാമ്പത്തിക സ്വതന്ത്ര്യവും വലിയ ഘടകമാണ്. കുടുംബത്തെയും കൂടെ കൊണ്ടുപോകാന്‍ കഴിയുന്നു. വീട്ടിലിരുന്നായാലും നമ്മുടെ ജോലി ചെയ്യാന്‍ സാധിക്കുന്നു. സത്യത്തില്‍ ഇപ്പോള്‍ ഫാമിലി ടൈം കൂടുതല്‍ കിട്ടുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭര്‍ത്താവും ബിസിനസ്സില്‍ തന്നെയാണ്. ഞങ്ങളൊരുമിച്ചാണ് ഇത് മുന്നോട്ടുകൊണ്ടുപോകുന്നത്.

മൂന്നരലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു ചാനല്‍, അതില്‍ ഒരുപാട് വിദ്യാര്‍ത്ഥികള്‍, യൂട്യൂബേഴ്സ് അവരൊക്കെ നമ്പര്‍ എടുത്ത് നമ്മളെ വിളിക്കുന്നു. ചിലപ്പോള്‍ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ വരെ പറയുന്നു. പിന്നെ ഒരുപാട് പേര്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞു എന്നത് വ്യക്തിപരമായ മറ്റൊരു സന്തോഷം. പിന്നെ ഒരുപാട് കുട്ടികള്‍ ഗവണ്‍മെന്‍റ് സര്‍വീസില്‍ കയറി, ആ കുട്ടികളുടെ സ്വപ്നത്തിന് കൈത്താങ്ങാന്‍ ആകാന്‍ നമുക്കായി എന്നതൊക്കെ സന്തോഷം തന്നെ.

കോവിഡ് കാലത്തിന് ശേഷം എങ്ങനെയായിരിക്കും ഇത്തരം ലേണിംഗ് ആപ്പുകളുടെ ഭാവി എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഒരുപാട് ആപ്പുകളുണ്ട്, കൂണുപോലെ ലേണിംഗ് ആപ്പുകള്‍ മുളച്ചുപൊന്തിയിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയേണ്ടിവരും. ക്വാളിറ്റിയുള്ള ക്ലാസുകള്‍ നല്‍കുന്നവ എന്തായാലും നിലനില്‍ക്കും. കാരണം അവ കുട്ടികള്‍ക്ക് ആവശ്യമുണ്ടാകും.. കാരണം കോവിഡാനന്തര ലോകത്ത് മൊബൈല്‍ ആപ്പുകള്‍ നിലനില്‍ക്കണമെങ്കില്‍ ആ ക്വാളിറ്റി നിലനിര്‍ത്തേണ്ടതുണ്ട്. പലരും തങ്ങളുടെ പ്രൊഡക്ട് മാര്‍ക്കറ്റ് ചെയ്യാനാണ് പണം മുടക്കുന്നത്. അതിന് പകരം ക്വാളിറ്റിയില്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങളിപ്പോള്‍ ഒരു സാധാരണക്കാരനായ രക്ഷിതാവിന് കുട്ടികളുടെ ട്യൂഷന് ഒരു വര്‍ഷത്തേക്ക് ചെലവാകുന്ന തുക മാത്രമാണ് ആപ്പിന് ഈടാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവും നല്‍കുന്നുണ്ട്.


കൂടുതല്‍ വിവരങ്ങള്‍ക്ക്

 CC Plus tution ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

www.facebook.com/ccplustuition.in

CC Plus Tuition - YouTube

Tags:    

By - ഖാസിദ കലാം

contributor

Similar News