സൗജന്യ സിവിൽ സർവീസ് അക്കാദമി; രജിസ്‌ട്രേഷൻ ആരംഭിച്ചു

നജീബ് കാന്തപുരം എം.എൽ.എയുടെ "ക്രിയ" പദ്ധതിക്കു കീഴിലുള്ള അക്കാദമിയിൽ ജൂലൈയിലാണ് പഠനം ആരംഭിക്കുക

Update: 2022-04-13 07:59 GMT
Editor : André | By : Web Desk
Advertising

പെരിന്തൽമണ്ണ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള സൗജന്യ സിവിൽ സർവീസസ് പരിശീലന അക്കാദമിയിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന 'ക്രിയ' വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് അക്കാദമി.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള, സിവിൽ സർവീസ് താൽപര്യമുള്ള ബിരുദപഠനം പൂർത്തിയായവരും അവസാന വർഷ ബിരുദവിദ്യാർത്ഥികളും ഗൂഗിൾ ഫോം വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് അധികൃതർ അറിയിച്ചു. നേരത്തെ ഇമെയിൽ വഴി അപേക്ഷയും സർട്ടിഫിക്കറ്റും അയച്ചവരും ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ അവസാന തിയ്യതി 2022 മെയ് 10.

പേര് രജിസ്റ്റർ ചെയ്തവർ മെയ് 14-ന് പെരിന്തൽമണ്ണക്കടുത്ത വേങ്ങൂർ, നെല്ലിക്കുന്ന് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കേണ്ടതാണ്. പ്രോഗ്രാം രാവിലെ 9.30-ന് ആരംഭിക്കും.

തുടർന്ന് എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവ നടത്തിയാണ് പ്രവേശനം നൽകുക. പരീക്ഷാ തിയ്യതിയും സമയവും പിന്നീട് അറിയിക്കും. ജുലൈയിലാണ് ആദ്യ ബാച്ചിന്റെ ക്ലാസ് ആരംഭിക്കുക.

രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News