കാലിക്കറ്റ് സർവകലാശാലയിൽ പുതിയ ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകൾ; സിജിയിൽ സൗജന്യ ശില്പശാല
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം
കോഴിക്കോട്:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളെ കുറിച്ച് സിജിയിൽ സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ കോഴ്സ്ഘടനയെ കുറിച്ചുള്ള വിവരണം, കോഴ്സ് സ്കീം,അപേക്ഷ സമർപ്പിക്കേണ്ട വിധം, എന്നിവയെ കുറിച്ചെല്ലാം പരിപാടിയിൽ ഉൾപ്പെടും.
കോഴിക്കോട് സിജി ക്യാമ്പസിൽ 24ന് രാവിലെ 10 മണി മുതൽ ഉച്ചവരെയാണ് വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ഇന്റഗ്രേറ്റഡ് എം.എസ്.സി കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എസ്.സി ഫിസിക്സ്, ഇന്റഗ്രേറ്റഡ് എം.എസ്.സി ബോട്ടണി, ഇന്റഗ്രേറ്റഡ് എം.എ എക്കണോമിക്സ്, ഇന്റഗ്രേറ്റഡ് എം.എസ്.സി സുവോളജി, ഇന്റഗ്രേറ്റഡ് എം.എ ഡെവലപ്മെന്റൽ സ്റ്റഡീസ്, ഇന്റഗ്രേറ്റഡ് എം.എ കംപാരിറ്റീവ് ലിറ്ററേച്ചർ, ഇന്റഗ്രേറ്റഡ് എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ സംസ്കൃതം ആൻഡ് ലിറ്ററേച്ചർ എന്നിവയാണ് കോഴ്സുകൾ.
പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക www.cigi.org/page/events. കൂടുതൽ വിവരങ്ങൾക്ക് :8086664004