മികച്ച വരുമാനമുള്ള കരിയര്‍ നേടാന്‍ സ്മാര്‍ട്ട് ഫോണ്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍
ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങളും നിരവധിയാണ്...
വെള്ളത്തില്‍ വീണോ താഴെ വീണോ ഡിസ്‍പ്ലേ തകരാറിലാകുക, പെട്ടെന്നൊരു ദിവസം ഓഫായിപ്പോകുക, ചാര്‍ജ് കേറാതെയിരിക്കുക അങ്ങനെയങ്ങനെ ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങളും നിരവധിയാണ്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണുകളുടെ വരവോട് കൂടി മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കോഴ്സുകള്‍ക്കും നമ്മുടെ നാട്ടില്‍ തുടക്കമായിട്ടുണ്ട്. അതിനൂതനമായ സാങ്കേതിക വിദ്യകളുപയോഗിച്ച് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പഠിപ്പിക്കുന്നു എന്നതാണ് സമാനമേഖലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഡിയറ്റിനെ വ്യത്യസ്തമാക്കുന്നത്. നിലവില്‍ മൊബൈല്‍ ടെക്നീഷ്യന്മാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുന്ന കോഴ്സുകളും ഡിയറ്റിന്‍റെ മാത്രം പ്രത്യേകതയാണ്.
കുറഞ്ഞ പഠനകാലം കൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തും മികച്ച വരുമാനമുള്ള കരിയര്‍ കണ്ടെത്താന്‍ സഹായിക്കുന്നവയാണ് ഡിയറ്റിലെ സ്മാര്‍ട്ട് ഫോണ്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍. എസ്എസ്എല്‍സിയാണ് ഡിയറ്റിലെ കോഴ്സുകള്‍ക്ക് വേണ്ട അടിസ്ഥാനയോഗ്യത. സര്‍ക്കാര്‍ അംഗീകൃത ഇലക്ട്രോണിക് എഞ്ചിനിയറിംഗ് ഡിപ്ലോമ നേടിയവര്‍ക്ക് സ്കോളര്‍ഷിപ്പോട് കൂടിയ പഠനവും ഡിയറ്റ് ഉറപ്പുനല്‍കുന്നു. പതിറ്റാണ്ടുകളുടെ പ്രവർത്തി പരിചയം ഉള്ള ടെക്നീഷ്യന്മാരായ അധ്യാപകരും, പ്രാക്ടികലിൽ ഊന്നിയുള്ള പഠനത്തിന് പ്രാധാന്യം നൽകന്നതിനാൽ 25% തിയറിയും 75 % പ്രാക്റ്റിക്കലും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിലബസും ആണ് സമാനമേഖലയിലെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ഡിയറ്റിനെ വ്യത്യസ്തമാക്കുന്നത്.
തിയറി, പ്രാക്ടിക്കല്‍, ലാബ്, ഇന്‍റേര്‍ണ്‍ഷിപ്പ് എന്നിങ്ങനെയാണ് ക്ലാസിന്‍റെ ഘടന. കോഴ്സ് കാലാവധി പൂര്‍ത്തിയായവര്‍ക്ക് എക്സ്പീരിയന്‍സ്ഡ് ടെക്നീഷ്യന്‍മാരുടെ കീഴില്‍ തന്നെ ഇന്‍റേര്‍ണ്‍ഷിപ്പ് ചെയ്യാന്‍ അവസരമുണ്ടാകും. മുൻനിര സ്മാർട്ട് ഫോൺ കമ്പനികളുമായി ഡിയറ്റിന് അഫിലിയേഷനുള്ളതിനാല്‍ കോഴ്സിന് ശേഷം നൂറുശതമാനം പ്ലേസ്‍മെന്‍റും ഡിയറ്റ് വാഗ്ദാനം ചെയ്യുന്നു.
പണ്ട് പഠിച്ച കോഴ്സുകള്‍കൊണ്ടൊന്നും ഇന്നത്തെ സ്മാര്‍ട്ടുഫോണുകള്‍ നന്നാക്കിയെടുക്കാന്‍ കഴിയില്ല എന്നത് സത്യമാണ്. നിലവിലുള്ള മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാര്‍ അതുകൊണ്ടുതന്നെ അപ്ഡേറ്റ് ആകേണ്ടതും അത്യാവശ്യമാണ്. ഇത്തരം ടെക്നീഷ്യന്മാര്‍ക്കായുള്ള ആഴ്ചകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന കോഴ്സുകളും ഡിയറ്റിന്‍റെ പ്രത്യേകതയാണ്. ഹാര്‍ഡ്‍വെയര്‍, സോഫ്ട് വെയര്‍ എന്നിവയിൽ പ്രത്യേകം പരിശീലനവും ഇവിടെ നല്‍കുന്നു. ഐഫോൺ ചിപ് ലെവല്‍ ക്ലാസ്സുകൾക്ക് മാത്രമായി ലാബ് സൌകര്യവുമുണ്ട്. കേരളത്തിലങ്ങോളമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി താമസസൌകര്യവും ഉറപ്പു വരുത്തുന്നുണ്ട് ഡിയറ്റ്. കഴിഞ്ഞ 18 വര്‍ഷമായി സ്മാര്‍ട്ട്ഫോണ്‍ റിപ്പയര്‍ വിപണനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡയലോഗ് ഡിജിറ്റൽ ഗാലറിയാണ് ഡിയറ്റിന്‍റെ സംരംഭകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Phone: 8960886633, 7012662939
Mail: learn@diatedu.com
website: www.diatedu.com
whatsapp Link: https://wa.me/918960886633