എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നാളെ; ഫലം എവിടെ അറിയാം?
വൈകീട്ട് മൂന്നു മണിക്ക് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നടത്തും
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം നാളെ നടക്കും. വൈകീട്ട് മൂന്നു മണിക്ക് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി ഇത്തവണ 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.
മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതൽ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഫലം ലഭ്യമാകും.
വെബ്‌സൈറ്റ് ലിങ്കുകൾ
www.prd.kerala.gov.in
result.kerala.gov.in
examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in
ആപ്പുകൾ
പി.ആർ.ഡി ലൈവ്
സഫലം 2022
പിആർഡി ലൈവ് ആപ്പിൽ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ മതി. വിശദമായ ഫലം ലഭിക്കും. മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
Summary: SSLC 2022 results will be declared tomorrow