മൂന്നരമാസം കൊണ്ട് 600ലധികം സര്‍ട്ടിഫിക്കറ്റുകള്‍: ഖുബൈബിന്‍റെ ലക്ഷ്യം ഇനി സിവില്‍ സര്‍വീസ്
മലപ്പുറം മഅദിന്‍ അക്കാദമി ദഅ്‍വ കോളേജിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഖുബൈബ്.
മൂന്നര മാസം കൊണ്ട് അറൂനൂറിലധികം ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നേടിയ വിദ്യാർത്ഥി. മലപ്പുറം മഅ്ദിൻ അക്കാദമി വിദ്യാർത്ഥിയായ പുത്തനത്താണി സ്വദേശി മുഹമ്മദ് ഖുബൈബാണ് ലോക്ഡൗൺ കാലം പഠനത്തിനായി മാറ്റിവെച്ചത്. ഖുബൈബ് സ്വന്തമാക്കിയതിൽ 200 ലധികം സർട്ടിഫിക്കറ്റുകളും മൈക്രോസോഫ്റ്റിന്‍റേതാണ്.
ദിവസത്തിൽ പരമാവധി സമയവും പഠനത്തിനായി മാറ്റിവെച്ചാണ് സ്വപ്ന തുല്യമായ നേട്ടം ഖുബൈബ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ്, എക്കണോമിക്‌സ്, ഭാഷാ പഠനം, തുടങ്ങിയ പഠനമേഖലകളിലെ ഓൺലൈൻ കോഴ്‌സുകളാണ് ഖുബൈബ് പ്രധാനമായും ചെയ്തത്. യൂണൈറ്റഡ് നാഷന്‍സ്, ഗൂഗിള്‍ തുടങ്ങി ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളിലെയടക്കം കോഴ്‌സുകളിലാണ് ഖുബൈബ്പങ്കെടുത്തത്.
പ്രാഥമിക കാര്യങ്ങള്‍ക്കൊഴികെയുള്ള ബാക്കി സമയം മുഴുവന്‍ താന്‍ പഠനത്തിനായാണ് മാറ്റിവെച്ചത് എന്ന് മുഹമ്മദ് ഖുബൈബ് പറയുന്നു. സിവില്‍ സര്‍വീസ് ആണ് ബുബൈബിന്‍റെ ലക്ഷ്യം. അതിനുള്ള ആത്മവിശ്വാസം തനിക്ക് ഈ പഠനം പകര്‍ന്നു നല്‍കിയെന്നും ഖുബൈബ് പറഞ്ഞു. നിലവില്‍ സിഎംഎ ഫൌണ്ടേഷന്‍ കോഴ്സ് ചെയ്ത് കൊണ്ടിരിക്കുകയാണ് ഖുബൈബ്.
മലപ്പുറം മഅദിന്‍ അക്കാദമി ദഅ്‍വ കോളേജിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഖുബൈബ്. ഖുബൈബിന്‍റെ നേട്ടം ഏറെ സന്തോഷിപ്പിക്കുന്നതാണെന്നും പുതുതലമുറക്കാകെ മാതൃകയാക്കാവുന്ന നേട്ടമാണെന്നും മഅ്ദിൻ അക്കാദമി ചെയർമാൻ പറയുന്നു. ആരും മാനസികമായി തളരാന്‍ പാടില്ല. മാനസിക വികാസത്തിനും ഉല്ലാസത്തിനും സന്തോഷത്തിനും ഏറ്റവും നല്ലത് വിദ്യയുടെ പുതിയ പുതിയ വാതായനങ്ങള്‍ തുറക്കുകയും അതില്‍ നിന്ന് പുതിയ പുതിയ വിദ്യകള്‍ നുകരുകയും ചെയ്യുക എന്നതാണ് ഖുബൈബ് നല്‍കുന്ന സന്ദേശമെന്നും മഅ്ദിൻ ചെയർമാൻ ഇബ്രാഹീമുൽ ഖലീലുൽ അൽ ബുഖാരി തങ്ങൾ പറഞ്ഞു.
നേരത്തെ വിവിധ സാഹിത്യോത്സവങ്ങളില്‍ ഉള്‍പ്പെടെ കഴിവ് തെളിയിച്ചിട്ടുളള പ്രതിഭയാണ് പുത്തനത്താണി കല്ലിങ്ങല്‍ സ്വദേശി മുഹമ്മദ് ഖുബൈബ്.